Your Image Description Your Image Description

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഓപണറായി കളിക്കാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കി സുനിൽ നരെയ്ൻ. ടീമിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ താരങ്ങളുടെയും റോളുകൾ തീരുമാനിക്കുന്നതെന്ന് നരെയ്ൻ പറഞ്ഞു.

‘ക്രിക്കറ്റ് ഒരുപാട് വളർന്നു. അതിനൊപ്പം വളരാനാണ് നമ്മൾ ശ്രമിക്കേണ്ടത്. എനിക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തണം. അതിന് സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകണം. ദൈവം നൽകിയ കഴിവ് ഏതൊരു താരത്തിനുമുണ്ട്. അതിന്റെ പരമാവധി കളിക്കളത്തിൽ പുറത്തെടുക്കാൻ ശ്രമിക്കണം.’ സുനിൽ നരെയ്ൻ വ്യക്തമാക്കി.

അതേസമയം മാർച്ച് 22നാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പ് ആരംഭിക്കുന്നത്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടുക. കൊൽക്കത്തയുടെ ഹോം ​ഗ്രൗണ്ടായ ഈഡൻ ​ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *