Your Image Description Your Image Description
Your Image Alt Text

ബലാത്സം​ഗക്കേസിൽ പ്രതിയായ രാജസ്ഥാനിലെ മുൻ കോൺ​ഗ്രസ് എംഎൽഎ മേവാരം ജെയിനിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജെയിനിന്റെ പാർട്ടി അംഗത്വം റദ്ദാക്കിക്കൊണ്ട് കോൺ​ഗ്രസ് ഉത്തരവിറക്കി. രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിം​ഗ് ദോതസ്രാണ് ഉത്തരവിറക്കിയത്.

ബാർമറിലെ മുൻ എംഎൽഎയാണ് മേവാരം ജെയിൻ.തന്റെ മകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ജെയിനിനെതിരെ ബാർമർ സ്വദേശിയായ വീട്ടമ്മ രണ്ട് വർഷം മുമ്പ് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയിൻ, സഹായികളായ രാംസ്വരൂപ് ആചാര്യ, പോലീസ് ഉദ്യോ​ഗസ്ഥൻ ആനന്ദ് സിംഗ് രാജ്‌ എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *