Your Image Description Your Image Description

റിയല്‍മി പി3 അള്‍ട്ര 5ജി (Realme P3 Ultra 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ചിപ്സെറ്റില്‍ വരുന്ന റിയല്‍മി പി3 അള്‍ട്രയില്‍ അമോലെഡ് ഡിസ്പ്ലെയും 50 എംപി പ്രധാന ക്യാമറയും 6,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമുണ്ട്. റിയല്‍മി പി3 അള്‍ട്ര 5ജിയുടെ സവിശേഷതകൾ അറിയാം.

റിയല്‍മി പി3 അള്‍ട്ര 5ജി 6.83 ഇഞ്ച് കര്‍വ്‌ഡ് അമോൾഡ് ഡിസ്പ്ലെ സഹിതം വരുന്ന സ്മാര്‍ട്ട്‌ഫോണാണ്. ഈ ഡിസ്പ്ലെ 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റില്‍ വരുന്ന ഫോണില്‍ 50 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് എന്നിവയാണ് ഡുവല്‍ റീയര്‍ ക്യാമറ പാനലില്‍ വരുന്നത്.

സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 16 എംപിയുടെ ഫ്രണ്ട് ക്യാമറ. ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഐപി69 റേറ്റിംഗ്, 6,000 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജര്‍, ഡുവല്‍ സിം, ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം, റിയല്‍മി യുഐ 6.0, രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്‌ഡേറ്റ്, മൂന്ന് വര്‍ഷ സെക്യൂരിറ്റി പാച്ച് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

മൂന്ന് വേരിയന്‍റുകളിലാണ് റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. യഥാക്രം 26,999, 27,999, 29,999 എന്നിങ്ങനെയാണ് ഫോണുകളുടെ വില. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. റിയല്‍മി ഡോട് കോമും ഫ്ലിപ്‌കാര്‍ട്ടും വഴി മാര്‍ച്ച് 26 മുതല്‍ റിയല്‍മി പി3 അള്‍ട്ര വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *