Your Image Description Your Image Description

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് തുടരും. ചിത്രം മെയ് രണ്ടിന് റിലീസ് ചെയ്‍തേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം നാളെ വൈകുന്നേരം ഏഴ് മണിക്ക് പുറത്തുവിടുമെന്നതാണ് പുതിയ അപ്‍ഡേറ്റ്.

നീണ്ട 21 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ, ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും ആരാധകർക്ക് നൽകുന്ന പ്രധാന പ്രതീക്ഷ, 2009 ൽ ഇറങ്ങിയ സാഗർ ഏലിയാസ് ജാക്കിയിൽ ഇരുവരും ഒന്നിച്ചഭിയിച്ചു എങ്കിലും 2004 ൽ ഇറങ്ങിയ മാമ്പഴക്കാലത്തിൽ ആണ് അവസാനമായി ഇരുവരും ജോഡിയായെത്തിയത്.ചിത്രത്തിൽ ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ് അലി, കൃഷ്ണ പ്രഭ തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *