Your Image Description Your Image Description

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ.യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാനുള്ള നിയമം പാസാക്കിയത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡുവഴി കഴകക്കാരനായി നിയമനം ലഭിച്ച വ്യക്തിയെ ജാതിയുടെ പേരിൽ മാറ്റി നിയമിച്ച നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സി.പി.എമ്മിന്റെ കപടമുഖമാണ് കൂടൽമാണിക്യം ദേവസ്വത്തിന്റെ പ്രവർത്തിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി.എസ്.ശിവകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *