Your Image Description Your Image Description

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് എല്ലാവർക്കും സുപരിചിതയായ വ്യക്തിയാണ്. തന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന എല്ലാ വിശേഷങ്ങളും സീമ സമൂഹമാധ്യമം വഴി പങ്കു വയ്ക്കാറുമുണ്ട്. എന്നാലിപ്പോൾ സീമ പങ്കുവച്ച കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്. വിവാഹം കഴിച്ച തീരുമാനം തെറ്റായിപ്പോയെന്നും ഇനിയും സമൂഹത്തിന് മുന്നില്‍ മാതൃകാദമ്പതികളായി അഭിനയിക്കാനാവില്ലെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സീമയിപ്പോൾ.

വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തില്‍ സീമ പോസ്റ്റിടുകയും പിന്നീടത് പിന്‍വലിക്കുകയും രജിസ്റ്റര്‍ വിവാഹം നടത്തി വരന്‍ നിഷാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നുണ്ടായ സംഭവങ്ങൾ ഉൾപ്പടെ വെളിപ്പെടുത്തിയാണ് സീമയുടെ കുറിപ്പ്.

സീമ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

‘ഒരിക്കലും ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇടവരരുത് എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇതു പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താല്‍പര്യവും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നമുക്ക് അനുയോജ്യം ആവണം എന്നില്ല. അങ്ങനെ ഒരു അവസരത്തില്‍ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. ജീവിതത്തില്‍ ഒരു കൂട്ട് ഉണ്ടാവണം ആരേലും ഒപ്പം വേണം എന്നു തോന്നി. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകള്‍ക്കു മുന്‍പ് ആണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവര്‍ ആണ് ഞങ്ങള്‍ എന്നും. പക്ഷേ ഈ ഒരു യോജിപ്പ് ഇല്ലായ്മയില്‍ നിന്നും പുറത്തു കടക്കാന്‍ ഒരു ഭയം ആയിരുന്നു. മറ്റുള്ളവര്‍ എന്തുപറയും, മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും? പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ട് പോകും. ജീവിതത്തില്‍ ഞാന്‍ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തില്‍ ആയിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്നു വന്ന ഒരു വ്യക്തി ആണ് ഞാന്‍.

മുന്‍പൊരിക്കല്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, പിന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ആയിരുന്നു. ആ വ്യക്തിയില്‍ നിന്നും അത്തരത്തില്‍ ഒരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ല എന്ന വാക്കിനുമേല്‍ ആയിരുന്നു അന്ന് ആ പോസ്റ്റ് പിന്‍വലിച്ചത്’. എന്നാണ് സീമ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *