Your Image Description Your Image Description

ഐപിഎൽ 18-ാം പതിപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് നായകനായിരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കളിയ്ക്കാൻ കഴിയില്ല. ഇതോടെയാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ നയിക്കാനെത്തുന്നത്.

കഴിഞ്ഞ സീസണിലാണ് രോഹിത് ശർമയ്ക്ക് പകരമായി ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അഞ്ച് കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാർദിക് പാണ്ഡ്യ നായകനായത് ആരാധകരോഷത്തിന് കാരണമായിരുന്നു.

അതേസമയം സീസണിൽ 14 മത്സരങ്ങളിൽ 10ൽ മാത്രമാണ് ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ കൃത്യസമയത്ത് പന്തെറിഞ്ഞ് തീർക്കാൻ കഴിയാതെ വന്നതോടെയാണ് ഹാർദികിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടിവന്നത്

Leave a Reply

Your email address will not be published. Required fields are marked *