Your Image Description Your Image Description
Your Image Alt Text

ഡീപ്‌ഫേക്കുകളുടെ നിര്‍വചനത്തിനായി ഐ.ടി. നിയമങ്ങള്‍ പരിഷ്കരിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍. വിഷയം ചര്‍ച്ചചെയ്യുന്നതിന് സാമൂഹികമാധ്യമങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കു പിന്നാലെയാണിത്. ഡീപ്‌ഫേക്ക് സമൂഹത്തിനുതന്നെ ഭീഷണിയാകുന്നതിനാല്‍ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ സാമൂഹികമാധ്യമങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡീപ്‌ഫേക്ക് പോലെയുള്ള വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികള്‍ ഒരാഴ്ചയ്ക്കകം സ്വീകരിക്കണമെന്നായിരുന്നു അന്ന് കേന്ദ്രം സാമൂഹികമാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. പിന്നീട് നടത്തിയ രണ്ട് കൂടിക്കാഴ്ചകളിലും സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *