Your Image Description Your Image Description

റിയാദിലേക്ക് ബോയിങ് 777 വിമാനങ്ങൾ സർവീസിനൊരുങ്ങുന്നു.ബിസിനസ് ക്ലാസ് സൗകര്യവും, പ്രീമിയം ഇക്കോണമി സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് നവീകരിച്ച ബോയിങ് 777. EK815, EK816 എന്നീ സർവീസുകൾ മാർച്ച് 30 മുതൽ നവീകരിച്ച ബോയിംഗ് 777 ഉപയോഗിച്ച് സേവനം നൽകും. ദുബൈയിൽ നിന്ന് റിയാദിലേക്കും, തിരിച്ചുമുള്ള സർവീസുകളാണിത്.

EK817, EK818 സർവീസുകൾ മെയ് 7 മുതലായിരിക്കും ആരംഭിക്കുക. തുടക്കത്തിൽ 6 ഫ്ളൈറ്റുകളാണ് സേവനം നൽകുക. ഓഗസ്റ്റ് 11 മുതൽ മുഴുവൻ ദിവസവുംസേവനം ലഭ്യമാകും. ഡോർ ടു ഡോർ യാത്രാനുഭവം നൽകുന്ന ഷോഫർ സർവീസുകളും നിലവിൽ എമിറേറ്റ്‌സ് റിയാദിൽ ഒരുക്കിയിട്ടുണ്ട്. റിയാദിൽ ഈ സേവനം നൽകുന്ന ഏക എയർലൈനും എമിറേറ്റ്‌സാണ്.

Leave a Reply

Your email address will not be published. Required fields are marked *