Your Image Description Your Image Description

ജറുസലം: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ഉഗ്ര ബോംബാക്രമണങ്ങളില്‍ 413 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 526 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ തെക്കന്‍ ഗാസ മുതല്‍ വടക്കന്‍ ഗാസ വരെ വീടുകളിലും അഭയാര്‍ഥികൂടാരങ്ങളിലുമാണ് ബോംബിട്ടത്. കനത്ത ഷെല്ലാക്രമണവുമുണ്ടായി.

രണ്ടു മാസം നീണ്ട വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച ഇസ്രയേല്‍, ഗാസയില്‍ ആക്രമണം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ഹനൂം അടക്കം വിവിധ പട്ടണങ്ങളിലെ ജനങ്ങളോട് ഒഴിയാനും ആവശ്യപ്പെട്ടു. സൈന്യം വീണ്ടും ഗാസയില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ജനുവരി 19ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിനു ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അമേരിക്കന്‍ അനുമതിയോടെയാണ് ആക്രമണമെന്നു വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. 5 മുതിര്‍ന്ന ഹമാസ് നേതാക്കളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *