Your Image Description Your Image Description

ക​ഴി​ഞ്ഞ ദി​വ​സം വിപണിയിൽ 56 രൂ​പ​യായിരുന്ന പ​ച്ച​ത്തേ​ങ്ങയുടെ വി​ല തി​ങ്ക​ളാ​ഴ്ച കി​ലോ​ക്ക് 58 രൂപയായി വർധിച്ചു. ചി​ല്ല​റ വി​ൽ​പ​ന ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വില 60 രൂ​പ​യും ന​ഗ​ര​ത്തി​ൽ 62ന് ​മു​ക​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്. പ​തി​വി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ പ​ച്ച​ത്തേ​ങ്ങ​യു​ടെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ൽ വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ നാ​ളി​കേ​ര കൃ​ഷി​യി​ൽ നി​ന്നും പി​ന്നോ​ട്ട​ടി​പ്പി​ച്ചി​രു​ന്നു. ഉൽ​പാ​ദ​ന ചെ​ല​വ് വ​ർ​ധി​ച്ച​തോ​ടെ പ​ല​രും പ​രി​പാ​ല​ത്തി​നു​വേ​ണ്ട പ​രി​ഗ​ണ​നയും ന​ൽ​കി​യി​രു​ന്നി​ല്ല. ഇതുമൂലം നാ​ളി​കേ​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇടിവ് നേരിട്ട്. കി​ലോ​ക്ക് 25ഉം 30​രൂ​പ വ​രെ പ​ച്ച​ത്തേ​ങ്ങ​ക്ക് ല​ഭി​ച്ചി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്നും പി​ന്നോ​ട്ടു​പോ​യ​ത്. കൂ​ടാ​തെ വ​ന്യ​മൃ​ഗ​ശ​ല്യ​വും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റി. പ​ച്ച​ത്തേ​ങ്ങ​ക്കൊ​പ്പം രാ​ജാ​പ്പൂ​ർ (സം​സ്ക​രി​ച്ച കൊ​പ്ര) വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച വ​ട​ക​ര മാ​ർ​ക്ക​റ്റി​ൽ രാ​ജാ​പ്പൂ​ർ വി​ല ക്വി​ന്റ​ലി​ന് 20000ലെ​ത്തി​യി​ട്ടു​ണ്ട്. ഉ​ണ്ട​കൊ​പ്ര വി​ല ക്വി​ന്റ​ലി​ന് 17250 രൂ​പ​യാ​ണ്. അ​ടു​ത്തി​ടെ ഉ​ണ്ട​കൊ​പ്ര വി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എന്നാൽ ഒ​രാ​ഴ്ച​യാ​യി വി​ല പ​ടി​പ​ടി​യാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു. കൊ​ട്ട​ത്തേ​ങ്ങ വി​ല ക്വി​ന്റ​ലി​ന് 17500 ഉം ​കൊ​പ്ര​ക്ക് 17000വു​മാ​ണ് വി​ല. പ​ച്ച​ത്തേ​ങ്ങ വി​ല വ​ർ​ധ​ന വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. വെ​ളി​ച്ചെ​ണ്ണ 10 ലിറ്ററിന് 2470 രൂപയാണ് വി​ല. ഒ​രാ​ഴ്ച​യാ​യി വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *