Your Image Description Your Image Description
Your Image Alt Text

പാലക്കാട്: രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയില്‍. പാലക്കാട് തൃത്താല വി.കെ കടവ് റോഡില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് അസാം സ്വദേശികളായ മിറാസുല്‍ ഇസ്ലാം, റസീതുല്‍ ഇസ്ലാം  എന്നിവർ അറസ്റ്റിലായത്.

ഇന്നലെ രാത്രി നടന്ന പരിശോധനയില്‍ ഇരു ചക്ര വാഹനത്തില്‍ കടത്തി കൊണ്ടുവരികയായിരുന്ന ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു.  തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘമാണ് പിടിയിലായത്. തൃത്താല ടൗണിനു സമീപത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *