Your Image Description Your Image Description

വിവാഹിതരായ പുരുഷന്‍മാരില്‍ അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യത ഏറെയെന്ന് പഠനങ്ങൾ. അവിവാഹിതരെ അപേക്ഷിച്ച് ഇവരിൽ ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത മൂന്നിരട്ടിയോളമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പോളണ്ടിലെ വാര്‍സോയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ആഗോളതലത്തില്‍ അമിത വണ്ണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. അമിതം വണ്ണം അലട്ടുന്ന പുരുഷന്മാരുടെ എണ്ണം ആഗോളതലത്തില്‍ വർധിച്ച് വന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനങ്ങൾ നടത്തിയത്. എന്നാൽ വിവാഹിതരായ സ്ത്രീകളിൽ അമിത വണ്ണമുണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാൾ താരതമ്യേന കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

1990 കാലഘട്ടത്തെ അപേക്ഷിച്ച് നിലവില്‍ അമിതവണ്ണം ആരോഗ്യപ്രശ്‌നമായി മാറിയവരുടെ എണ്ണം ഇരട്ടിയായി. പ്രായപൂര്‍ത്തിയാവരും കുട്ടികളും ഉള്‍പ്പെടെ 250 കോടിയോളം വരുന്ന മനുഷ്യല്‍ അമിതവണ്ണമോ, ശരീരഭാര വര്‍ധനയോ നേരിടുന്നു എന്നും കണക്കുകള്‍ പറയുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയും കുട്ടികളില്‍ മൂന്നിലൊന്നും അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടേയ്ക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മോശം ഭക്ഷണ ശീലം, നിഷ്‌ക്രിയത്വം, ജനിതക പ്രശ്‌നങ്ങള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അമിതവണ്ണം രോഗാവസ്ഥയിലേക്ക് മാറുന്നതിനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശരാശരി 50 വയസ് പ്രായം വരുന്ന 2405 പേരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ സുപ്രധാനമായ വിലയിരുത്തല്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രായം, ശരീര ഭാരം, വൈവാഹിക നില, മാനസിക ആരോഗ്യം തുടങ്ങിയ സാഹചര്യങ്ങളാണ് പഠനം പ്രധാനമായും വിലയിരുത്തിയത്. പഠനം അനുസരിച്ച് അവിവാഹിതരായ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹതരായ പുരുഷന്‍മാരില്‍ അമിത വണ്ണത്തിനുള്ള സാധ്യത 3.2 ശതമാനം അധികമാണെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാഹിതരായ സ്ത്രീകളില്‍ ഈ പ്രശ്‌നം കാണുന്നില്ലെന്നും പഠനം പറയുന്നു. വിവാഹിതരായ പുരുഷന്‍മാരില്‍ 62 ശതമാനവും അമിത ശരീരഭാരം എന്ന പ്രശ്‌നം നേരിടുമ്പോള്‍ സ്ത്രീകളില്‍ ഇത് 39 ശതമാനമാണ്.

നേരത്തെ ചൈനയില്‍ നടത്തിയ പഠനത്തിലും സമാനമായ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. വിവാഹിതരായി അഞ്ച് വര്‍ഷം പിന്നിട്ട പുരുഷന്‍മാരില്‍ ബോഡി മാസ് ഇന്‍ഡക്‌സ് ( ബിഎംഐ ) അഥവ ശരീരഭാര സൂചിക ഉയര്‍ന്നതായി ഈ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കലോറി അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗവും വ്യായാമ കുറവുമാണ് വില്ലനാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് നടത്തിയ പഠനം അനുസരിച്ചും വിവാഹിതരായ പുരുഷന്‍മാര്‍ അവിവാഹിതരയാവരേക്കാള്‍ ശരാശരി 1.4 കിലോ ഭാരം ഉണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ശരീര ഭാരം പ്രായത്തെ അടിസ്ഥാനമാക്കിയാണെന്ന് വാര്‍സോയിലെ പഠനം ചൂണ്ടിക്കാട്ടുന്നു. ഒരോ വയസ് കൂടുമ്പോഴും അമിതവണ്ണം പിടിപെടാനുള്ള സാധ്യത മൂന്ന് ശതമാനം വര്‍ധിക്കുന്നു എന്നാണ് വിലയിരുത്തല്‍. സ്ത്രീകളില്‍ ഇത് നാല് ശതമാനമാണ്. അമിതവണ്ണം നാല് ശതമാനം പുരുഷന്‍മാരില്‍ ഗുരുതരമാകാന്‍ സാധ്യത കല്‍പ്പിക്കുമ്പോള്‍ ഈ നിരക്ക് സ്ത്രീകളില്‍ ആറ് ശതമാനമാണ്. ഡിപ്രഷന്‍ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളിലെ അമിതവണ്ണത്തിന് പ്രധാന കാരണമാകുന്നു. ഇതോടൊപ്പം അരോഗ്യ സംരക്ഷത്തില്‍ മതിയായ അവബോധമില്ലാത്ത സാഹചര്യം അമിതവണ്ണത്തിലുള്ള സാധ്യത 43 ശതമാനം വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിത വണ്ണം സ്ത്രീകളില്‍ സാധാരണമാകുന്ന നിലയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *