Your Image Description Your Image Description
Your Image Alt Text

ഗതാഗതപ്പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജസന്ദേശങ്ങളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്. വിളിക്കുന്നവർ ദുബായ് പോലീസ് ജീവനക്കാരാണെന്ന വ്യാജേനയാണ് പിഴയടയ്ക്കാൻ ആവശ്യപ്പെടുന്നത്. വ്യാജതട്ടിപ്പുകാർ വിരിക്കുന്ന കെണികൾക്കെതിരേ എല്ലാവരും ജാഗ്രതപാലിക്കണം. ഒട്ടേറെ ദുബായ് നിവാസികൾക്ക് ഗതാഗതപ്പിഴകൾ ഉടനടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ, സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്.

തുടർന്ന് പേമെന്റ് ലിങ്കും തട്ടിപ്പുകാർ അയയ്ക്കും. ഇതിനകം ഒന്നിലേറെ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞതായും ദുബായ് പോലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ ഉടനെ പോലീസിൽ വിവരമറിയിക്കണം. ഇ-മെയിൽ പരിശോധിച്ച് ദുബായ് പോലീസ് ഇ-ക്രൈം സെല്ലിലോ റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *