Your Image Description Your Image Description

സാംസങിന്റെ ഏറ്റവും സ്ലിം സ്മാർട്ട്‌ഫോണായ ഗാലക്‌സി എസ്25 എഡ്ജ് (Samsung Galaxy S25 Edge) വാങ്ങാൻ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്കൊരു സന്തോഷ വാർത്ത.സാംസങ് ഗാലക്‌സി എസ്25 എഡ്ജ് ഏപ്രിലില്‍ 16ന് ആഗോള വിപണികളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

2025 മെയ് മാസത്തില്‍ വില്‍പ്പന ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്. ലോഞ്ച് സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും ബിഐഎസ് സർട്ടിഫിക്കേഷനില്‍ ഫോണ്‍ എത്തിയതിനാല്‍ ഇത് ഇന്ത്യയില്‍ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് സൂചന നല്‍കുന്നത്. അടുത്തിടെ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി 2025) കമ്ബനി ഈ ഫോണ്‍ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗാലക്‌സി എസ്25 എഡ്ജിന്റെ ഡിസ്‌പ്ലേ വലുപ്പവും ഭാരവും പ്രതീക്ഷിക്കുന്ന വിലയും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ജനുവരിയില്‍ കമ്ബനി അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ്25 പ്ലസ് മോഡലിനേക്കാള്‍ ചെറിയ ബാറ്ററിയും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പും ഗാലക്‌സി എസ്25 എഡ്ജ് ഹാൻഡ്‌സെറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാലക്‌സി എസ് 25 പ്ലസ് മോഡലിനും സ്റ്റാൻഡേർഡ്, ടോപ്പ്-ഓഫ്-ലൈൻ അള്‍ട്രാ മോഡലുകള്‍ക്കും തുല്യമായ വിലയായിരിക്കും സാംസങ് ഗാലക്‌സി എസ് 25-നും. ഗാലക്സി എസ്25 എഡ്ജിന് ഏകദേശം 999 ഡോളർ (ഏതാണ്ട് 87,150 രൂപ) വില പ്രതീക്ഷിക്കാം.

5.84 എംഎം ആണ് ഗാലക്സി എസ്25 എഡ്ജിന്റെ കനം. ബാറ്ററി ശേഷിയിലും ക്യാമറ കോണ്‍ഫിഗറേഷനിലുമുള്ള മാറ്റങ്ങള്‍ കാരണം ഇത് ഭാരം കുറഞ്ഞതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നത്. എസ്25 സീരീസിലെ ഫോണുകളെല്ലാം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് കരുത്തിലാണ് എത്തുന്നത്. ഗാലക്സി എസ്25 എഡ്ജിലും ഇതേ ചിപ്പ് തന്നെയാണ് എന്ന് ഉറപ്പിക്കാം.

ബാറ്ററി, പിൻ ക്യാമറകള്‍ എന്നിവയ്ക്ക് പുറമെ, സാംസങ് ഗാലക്‌സി എസ്25 എഡ്ജ്, ഗാലക്‌സി എസ്25 പ്ലസിനൊപ്പം സവിശേഷതകള്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സിക്കായുള്ള കസ്റ്റം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം, ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7-ലും ഗാലക്‌സി എസ്25 എഡ്ജ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
സാംസങ് ഗാലക്‌സി എസ്25 എഡ്ജിന്റെ കട്ടി കുറയുന്നത് ഫോണിന്റെ ഈടുറപ്പിനെ ബാധിക്കില്ലെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഗ്ലാസിന് പകരം പിൻ പാനലില്‍ സെറാമിക് മെറ്റീരിയല്‍ ഉള്‍പ്പെടുത്തുമെന്നാണ് സമീപകാല റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇളം നീല, കറുപ്പ്, വെള്ളി നിറങ്ങളില്‍ ഇത് ലഭ്യമാകും. അതേസമയം വിലവിവരങ്ങള്‍ ഇതുവരെ വ്യക്തമല്ല. പക്ഷേ ഇത് സാംസങിന്റെ നിരയിലെ ഒരു പ്രീമിയം സ്മാർട്ട്‌ഫോണ്‍ ആയിരിക്കും. സാംസങ് തുടക്കത്തില്‍ ഈ സ്മാർട്ട്ഫോണിന്റെ 40,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

മറ്റ് എസ്25 മോഡലുകളേക്കാള്‍ ചെറുതായ 3,900 എംഎഎച്ച്‌ ബാറ്ററിയാണ് എസ്25 എഡ്ജില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇമേജിംഗിനായി ഗാലക്സി എസ്25 അള്‍ട്രയില്‍ ഉപയോഗിച്ചതിന് സമാനമായി ഗാലക്സി എസ്25 എഡ്ജില്‍ 200 എംപി ഐസോസെല്‍ എച്ച്‌പി 2 പ്രൈമറി സെൻസർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും സീരീസിലെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക ടെലിഫോട്ടോ ക്യാമറ ഒഴിവാക്കി 12 എംപി അള്‍ട്രാ-വൈഡ് സെൻസർ മാത്രമേ ഇതിന് ലഭിക്കാൻ സാധ്യതയുള്ളൂ എന്നും റിപ്പോർട്ടുകള്‍ പറയുന്നു.
പുറത്തുവന്ന ലീക്ക് വീഡിയോ പ്രകാരം എസ്25 എഡ്ജില്‍ വൃത്താകൃതിയിലുള്ള കോണുകളും സില്‍വർ ഫിനിഷും ഉള്ള ഒരു ഫ്‌ലാറ്റ് ഫ്രെയിം ഉണ്ട്. ഇതിലെ ഫ്രെയിം ടൈറ്റാനിയം കൊണ്ടാണോ അലൂമിനിയം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും പ്രീമിയം നിലവാരം ഉണ്ട് എന്നാണ് തോന്നുന്നത്. വലതുവശത്ത് രണ്ട് ബട്ടണുകളുണ്ട്. ഒന്ന് വോളിയം നിയന്ത്രണത്തിനും മറ്റൊന്ന് പവർ ചെയ്യുന്നതിനോ വോയ്സ് അസിസ്റ്റന്റ് സജീവമാക്കുന്നതിനോ ആകാമെന്ന് കരുതുന്നതായും ടെക് ലോകത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *