Your Image Description Your Image Description

നെല്ലിന്റ ഗുണനിലവാരം കുറച്ചുകാട്ടി മില്ല് പ്രതിനിധികളും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുന്നത് തടയണമെന്നും വേനൽ മഴ കനക്കുംമുമ്പ് വേഗത്തിൽ നെല്ല് സംഭരിക്കുകയും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുകയും വേണമെന്നും ജില്ല വിജിലൻസ് കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. ഭക്ഷ്യ ഭദ്രത നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ  അർഹരായ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്   ആശ. സി. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ  ക്‌ളക്ട്രറേറ്റ്   കോൺഫറൻസ് ഹാളിൽ ജില്ലാ വിജിലൻസ് കമ്മിറ്റി കൂടി . ജില്ലയിൽ വിജിലൻസ് റെയിഡിൽ ആറ് മാസത്തിൽ    3054 പരിശോധനകൾ നടത്തിയെന്നും  ഫുഡ് സേഫ്റ്റി ഓഫീസർ സുബിമോൾ അറിയിച്ചു. അളവ് തൂക്കത്തിൽ 1185 പരിശോധനകൾ നടത്തി 30,47,000/ രൂപ പിഴയിനത്തിൽ  ഈടാക്കിയെന്ന് ലീഗൽ മെട്രോളജി ഓഫീസർ  ഷൈനി വാസവൻ  അറിയിച്ചു. അംഗൻവാടികൾ മുഖേന വിതരണം ചെയ്യുന്ന അമൃതം നൂട്രി മിക്‌സ്  പൊടിയുടെ ഗുണനിലവാരം കൃത്യമായി പരിശോധനകൾ  നടത്തി ഉറപ്പുവരുത്താറുണ്ടെന്നും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ  മായാ ലക്ഷ്മി യോഗത്തിൽ അറിയിച്ചു .

നെല്ല് സംഭരണ വിഷയങ്ങളിൽ ഗൗരവമായി ഇടപെടുന്നതിന് സപ്ലൈ കോ ആലപ്പുഴ ജില്ലാ ഡിപ്പോ പ്രതിനിധിയെ  അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തി.
കുട്ടനാട്ടിൽ കൊയ്ത നെല്ല് സംഭരിക്കുന്നതിലുള്ള അപാകത പരിഹരിക്കുവാൻ അടിയന്തിര നടപടിവേണം എന്ന് കമ്മറ്റിയിൽ വിജിലൻസ് കമ്മറ്റിയംഗം ജെയ്സപ്പൻ മത്തായി ആവശ്യപ്പെട്ടു.
കെ. സി. വേണുഗോപാൽ എം. പി യുടെ പ്രതിനിധി വി. ഷുക്കൂർ കാർത്തികപ്പള്ളി താലൂക്കിൽ റേഷൻ വാതിൽപടി വിതരണത്തെ ദോഷകരമായി ബാധിക്കുന്ന വിധം എഫ്. സി. ഐ ഗോഡൗണിൽ ഉൾപ്പടെ നടന്നുവരുന്ന സമരങ്ങൾ പരിഹരിക്കുവാൻ അടിയന്തിര നടപടി ആവശ്യപ്പെട്ടു. നിലവിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കുണ്ടെന്നും, മുഴുവൻ ഉപഭോക്താക്കൾക്കും മുടക്കം കൂടാതെ ഭക്ഷ്യസാധനങ്ങൾ ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എ. ഡി. എം ആശ. സി. എബ്രഹാം പറഞ്ഞു. സമരം പരിഹരിക്കുവാൻ ചർച്ചകൾ നടക്കുന്നതായും ഉടൻ പരിഹരിക്കപ്പെടുമെന്നും  ജില്ലാ സപ്ലെ ഓഫിസർ കെ.മായാദേവി അറിയിച്ചു.

ഭക്ഷണത്തിൽ മായം ചേർക്കുന്നതും അമിതവില ഈടുക്കുന്നതും തടയണമെന്ന് കെ. ജി. വിജയകുമാരൻ നായർ ആവശ്യപ്പെട്ടു . ശുചിത്വംമില്ലായ്മ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൽ, മായം ചേർക്കൽ,പഴകിയവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്ന നിലവാരവും അളവും ഉറപ്പാക്കൽ ഉൾപ്പടെ ശക്തമായ റെയിഡ് തുടരണമെന്ന് അംഗങ്ങളായ രവികുമാരപിള്ള, ഹക്കിം.എം. മുഹമ്മദ് രാജ,തൈക്കൽ സത്താർ എന്നിവർ ആവശ്യപ്പെട്ടു. യോഗത്തിൽ വിദ്യാധരൻ സി.വി, ജില്ലാ പ്രസിഡന്റ്, ജൈവ കർഷക സമിതി, ബാബു ജോർജ്ജ് , ജനതാദൾ (എസ്), ജോസ്  .റ്റി .പൂന്നിച്ചിറ , കൺസ്യൂമർ സംരക്ഷണ സമിതി, മജീദ് നടവേലി  , കേരള കോൺഗ്രസ് (ബി), എസ്.ഗിരീശൻ  , ഐ.എൻ.സി., സഫീർ പീടിയേക്കൽ  , ഐ.യു.എം.എൽ എന്നിവർ യോഗത്തിൽ സംസാരിച്ചു .താലൂക്ക് സപ്ലൈ ഓഫീസർമാരും , സപ്ലൈകോ ഡിപ്പോ മാനേജർമാരും പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികൾ റിപ്പോർട്ട് അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *