Your Image Description Your Image Description

അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ മാസംപ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. തിരൂർ റെയിൽവേ സ്റ്റേഷനിൽ 18 കോടിയും അങ്ങാടിപ്പുറത്ത് 13.8 കോടിയും കുറ്റിപ്പുറത്ത് 9 കോടിയും നിലമ്പൂരിൽ 8 കോടിയും പരപ്പനങ്ങാടി 6.3 കോടിയും ചെലവഴിച്ചാണ് നവീകരണം. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമെങ്കിലും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരൂരടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണ പ്രവൃത്തികൾ താത്‌കാലികമായി നിറത്തിവച്ചിരുന്നു.

അതിനിടെ ഡിസംബറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും റെയിൽവേ ഉദ്യോഗസ്ഥരും നേരിട്ട് സഞ്ചരിക്കുകയും അപാകതകൾ പരിഹരിച്ച് നവീകരണം ദ്രുതഗതിയിലാക്കാൻ നിർദ്ധേശിക്കുകയും ചെയ്തു. തിരൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം 80% ശതമാനം പൂർത്തിയായി. രണ്ട് എസ്‌കലേറ്ററുകളിളൊന്ന് ഏതാണ്ട് പൂർത്തിയായി. രണ്ടാമത്തെതിന്റെ നിർമ്മാണം ആരംഭിച്ചു. മൂന്ന് ലിഫ്റ്റുറ്റുകളും നിർമ്മിച്ചു. റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തും വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *