Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് വിരാട് കോഹ്‍ലി. ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും കോഹ്‌ലി വൈസ് ക്യാപ്റ്റനുമായിരുന്നപ്പോഴുള്ള രസകരമായ അനുഭവങ്ങളാണ് വിരാട് പങ്കുവെച്ചത്.

‘ധോണിക്ക് ഞാൻ എപ്പോഴും ഫീൽഡിങ് നിർദ്ദേശങ്ങൾ നൽകുമായിരുന്നു. നമ്മുക്ക് ഒരു ഫീൽഡറെ അവിടെ നിർത്താം. മറ്റൊരാളെ ഡീപ് മിഡ് വിക്കറ്റിൽ നിർത്താം. ഒരാളെ ലോങ് ഓണിലും നിർത്താം. അവിടെ ക്യാച്ചുകൾ വരാൻ സാധ്യതയുണ്ട്. ക്യാച്ചുകളെടുത്താൽ മത്സരം വിജയിക്കാൻ കഴിയും. തന്റെ ഇത്തരം നിർദ്ദേശങ്ങളാണ് ധോണിക്ക് നൽകിയിരുന്നത്. ഒരുപക്ഷേ ഞാൻ വെറുതെ ഭ്രാന്ത് പറയുകയാണെന്ന് അന്ന് ധോണി ചിന്തിച്ചിട്ടുണ്ടാവും.’ കോഹ്‍ലി പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ഒരു പരിപാടിക്കിടയാണ് കോഹ്‌ലി തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിനായി വിരാട് കോഹ്‍ലി ഇപ്പോൾ ബെം​ഗളൂരുവിലാണ്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *