Your Image Description Your Image Description
Your Image Alt Text

ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പദ്ധതി പ്രകാരം രണ്ടാമത്തെ വീടാണ് മണ്ഡലത്തിൽ നിർമിച്ചു നൽകുന്നത്. മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലശ്ശേരി വീട്ടിൽ നിഷയ്ക്കും മക്കൾക്കും ആണ് താക്കോൽ കൈമാറിയത്.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് വെച്ച് നൽകുകയാണ് ലക്ഷ്യം.

 

Leave a Reply

Your email address will not be published. Required fields are marked *