Your Image Description Your Image Description

സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേരെ സൗദി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജിസാൻ ബെയ്ഷ് സെക്ടറിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നതിനിടയിലാണ് സമുദ്ര മേഖലയിലെ നിരോധിത പ്രദേശത്ത് മീൻ പിടുത്തം നടത്തിയ ഈജിപ്ഷ്യൻ പൗരന്മാരായ നാലുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.

നിരോധിത പ്രദേശത്ത് മത്സ്യബന്ധനം നടത്തുക, പെർമിറ്റ് സൈറ്റുകൾ ലംഘിക്കുക, പിടിക്കാൻ പാടില്ലാത്ത മത്സ്യം വേട്ടയാടുക എന്നീ കുറ്റങ്ങൾക്ക് കർശനമായ നടപടികളാണ് അധികൃതർ നൽകുന്നത്. നിയമ ലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾക്കായി റഫർ ചെയ്യുമെന്ന് അതിർത്തി സേന ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിെൻറ സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായ പരിശോധനയാണ് രാജ്യത്തെങ്ങും നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *