Your Image Description Your Image Description

നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നല്‍കുന്നത് നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍.

ലോകത്താകമാനം 141 കുട്ടികളാണ് അടുത്തിടെ ചുമയ്‌ക്കുള്ള മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.

മരുന്ന് കവറിന്റെ മുകളില്‍ നിരോധനം സംബന്ധിച്ച വിവരം മുന്നറിയിപ്പായി നല്‍കണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അംഗീകാരമില്ലാത്ത മരുന്ന് മിശ്രിതം കുട്ടികളിലെ ജലദോഷത്തിന് നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതില്‍ ആശങ്ക ഉയര്‍ന്നതിന് പിന്നാലെ നടത്തിയ ഗൂഢാലോചനകളെ തുടര്‍ന്ന് നാലു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനുള്ള മരുന്ന് നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *