Your Image Description Your Image Description
Your Image Alt Text

പാ​രി​സ്ഥി​തി​ക മു​ന്നേ​റ്റ​ത്തി​​ന്റെ ഭാ​ഗ​മാ​യി ജു​ബൈ​ലി​ൽ ക​ണ്ട​ൽ​പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ സാ​ന്നി​ധ്യം കു​റ​​ക്കാ​നും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന ഈ ​നീ​ക്ക​ത്തി​ൽ റോ​യ​ൽ ക​മീ​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി സൗ​ദി അ​റേ​ബ്യ​ൻ മൈ​നി​ങ്​ ക​മ്പ​നി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ജു​ബൈ​ലി​നെ കാ​ർ​ബ​ൺ ന്യൂ​ട്ര​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 2040-ഓ​ടെ ഒ​രു​കോ​ടി ക​ണ്ട​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്ക​ലാ​ണ് പ​ദ്ധ​തി.

2030ഓ​ടെ സൗ​ദി അ​റേ​ബ്യ​യി​ലു​ട​നീ​ളം 10 കോ​ടി ക​ണ്ട​ലു​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക എ​ന്ന സൗ​ദി ഗ്രീ​ൻ ഇ​നീഷ്യേ​റ്റി​വി​ന്റെ (സൗ​ദി ഹ​രി​ത​വ​ത്​​ക​ര​ണ) പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഇ​ത് ഏ​ക​ദേ​ശം 9.6 കോ​ടി ട​ൺ കാ​ർ​ബ​ൺ ഉ​ദ്വ​മ​നം കു​റ​ക്കു​ക​യും രാ​ജ്യ​ത്തി​​ന്റെ തീ​ര​ദേ​ശ ആ​വാ​സ​വ്യ​വ​സ്ഥ​യെ സു​സ്ഥി​ര​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *