Your Image Description Your Image Description

യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷം ഇത് യുഎഇയുടെ രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്. സ്പേസ്എക്സിന്‍റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. സി​ന്ത​റ്റി​ക് അ​പേ​ർ​ച്ച​ർ റ​ഡാ​ർ അ​ഥ​വാ എ​സ്എആ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന സാ​റ്റ​ലൈ​റ്റാ​ണി​ത്. കൂടാതെ എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും രാ​ത്രി​യും പ​ക​ലും ഉ​യ​ർ​ന്ന കൃ​ത്യ​ത​യോ​ടെ ഭൂ​മി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഈ ഉ​പ​ഗ്ര​ഹം. വി​ക്ഷേ​പ​ണത്തിന് ശേഷം സാ​റ്റ​ലൈ​റ്റ്​ നി​യ​ന്ത്രി​ക്കു​ന്ന​ത്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്പേ​സ് സെ​ന്‍റ​റി​ന്‍റെ മി​ഷ​ൻ ക​ൺ​ട്രോ​ൾ സെ​ന്‍റ​റാ​യി​രി​ക്കും. ഇ​വി​ടെ ​നി​ന്ന്​ ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​കയും ബ​ഹി​രാ​കാ​ശ​ത്ത് ​നി​ന്ന്​ അ​യ​ക്കു​ന്ന ഡേ​റ്റ വി​ല​യി​രു​ത്തു​ക​യും ചെ​യ്യും.

അതേസമയം മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്പേ​സ് സെ​ന്റ​റും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സാ​റ്റ്റെ​കും സം​യു​ക്ത​മാ​യാ​ണ് ഉ​പ​ഗ്ര​ഹം വി​ക​സി​പ്പി​ച്ച​ത്. മൂ​ന്ന് ഇ​മേ​ജി​ങ് മോ​ഡു​ക​ൾ ഉ​പ​ഗ്ര​ഹ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്പോ​ട്ട് മോ​ഡ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ചെ​റി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന റെ​സ​ലൂ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ സാ​ധി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *