Your Image Description Your Image Description

നാണക്കേടാണ് മോദി സർക്കാരേ, ഈ ചെയ്യുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളത്. ഇന്ത്യയിൽ ഹോളി ആഘോഷം നിലവിൽ വന്നത് മോദി സർക്കാർ ഇന്ത്യയുടെ തലപ്പത്ത് എത്തിയിട്ടല്ല. ഇന്ത്യയിൽ പണ്ടും ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അന്നും ഇന്ത്യയിൽ ഓണവും ക്രിസ്മസും റംസാനും ഹോളിയും ദീപാവലിയും ഒക്കെയുണ്ടായിരുന്നു. ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഒരു ക്രിസ്ത്യാനിയും മുസൽമാന്റെ പള്ളിയും ഹിന്ദുവിന്റെ ക്ഷേത്രവും മൂടിയിട്ടില്ല. റംസാൻ ആഘോഷിക്കുമ്പോൾ മുസൽമാനും ഹോളി ആഘോഷിക്കുമ്പോൾ ഇന്നും ഇത് പണ്ട് ചെയ്തിരുന്നില്ല. ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഉത്തരേന്ത്യയിൽ ഹോളി ആഘോഷിക്കുമ്പോൾ പള്ളി മുഴുവനായും കറുത്ത ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നത് ആണ്. പുണ്യ റമദാൻ മാസത്തിൽ മുസ്ലിം സഹോദരങ്ങൾ നോമ്പുനോറ്റ് പ്രാർത്ഥന നിരതരായിരിക്കുന്ന ഈ മാസത്തിൽ ഈ ചെയ്ത നടപടിക്ക് എന്ത് ന്യായമാണുള്ളത്. പള്ളിയുടെ ഭിത്തിക്ക് കേടുപാട് വരാതിരിക്കാൻ ആണ് എന്നുള്ള ഒരു മുട്ടാൻ പോക്ക് ന്യായം പറയുന്നുണ്ട്. ഒന്നുകിൽ പള്ളിയുടെ മുറ്റത്ത് തന്നെ ഹോളി ആഘോഷം വേണ്ടെന്നു വയ്ക്കണം. അതല്ലെങ്കിൽ പണ്ടും ഹോളി ആഘോഷിച്ചപ്പോൾ ഒരു മുസ്ലിം പള്ളിയും കറുപ്പ് പുതച്ച് നിന്നിട്ടില്ല എന്ന് ഓർമ്മവേണം. ഹോളി ആഘോഷത്തിന്റെ ഭാഗമായി മുസ്ലിങ്ങൾക്ക് ജുമാ നിസ്കാരം വിലക്കി അതിന് പ്രത്യേക സമയമനുഭവിച്ചു. ഇതൊക്കെ പോരാഞ്ഞിട്ടാണ് പള്ളി കറുത്ത ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയിട്ട് അതിന്റെ മുന്നിൽ മതത്തിന്റെ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ഒരുപക്ഷം ഹിന്ദു തീവ്രവാദികൾ ഹോളി ആഘോഷിക്കുന്നത്. ഇതൊരുതരം നെറികേടാണ് സർക്കാരേ.ഇന്ത്യയുടെ കര വിസ്തീർണ്ണം 29,73,190 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ എത്ര ഭാഗത്താണ് മുസ്ലിം പള്ളികളും ക്രിസ്ത്യൻ പള്ളികളും സ്ഥിതി ചെയ്യുന്നത്. ആ ഭാഗം ഒഴിച്ചിട്ടാൽ തന്നെ നിങ്ങൾക്ക് ഹോളി ആഘോഷിക്കാൻ സ്ഥലമില്ലേ. ഹോളി ആഘോഷിക്കുമ്പോൾ കേടുപാട് വരും എന്ന് പറഞ്ഞ് ഒരു വീടും മൂടിയിട്ടില്ല ഒരു ക്ഷേത്രങ്ങളും മൂടിയിട്ടില്ല. മൂടിയിട്ടത് മുസൽമാന്റെ പള്ളി മാത്രമാണ് . അതിഭീകരമായ വർഗീയ വാദം തന്നെയാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്റെ അവസ്ഥയും ഇതേ തരത്തിൽ കൊണ്ടെത്തിക്കാനാണ് കേരളത്തിന്റെ അധികാരം പിടിച്ചെടുക്കാൻ വേണ്ടി മോദി സർക്കാർ ഒരുപെട്ടിറങ്ങിയിരിക്കുന്നത്. മതഭ്രാന്തിന്റെ വിത്തുകളൊരല്പമെങ്കിലും മുളയ്ക്കാൻ അറയ്ക്കുന്ന മണ്ണ് കേരളമാണ്. അവിടെ ആദ്യം പാകി മുളപ്പിച്ച വർഗീയതയുടെ വിത്താണ് സുരേഷ് ഗോപി. അതിൽനിന്നും പുതിയ തൈകൾ മുളപ്പിക്കാൻ കഴിയാത്തതിന്റെ ആമർഷമാണ് പിണറായി സർക്കാരിനോഡും കേരളത്തിലെ മുഴുവൻ ജനങ്ങളോടും കാണിക്കുന്ന അവഗണനയ്ക്ക് പോലും പിന്നിൽ. പള്ളി മൂടി ഇട്ട ടാർപോളിൻ ഷീറ്റിലേക്ക് പോലും വെള്ളം കോരി ഒഴിക്കുന്നതും ആക്രോശിക്കുന്നതും വീഡിയോകളിൽ വ്യക്തമാണ്. ഏത് ആരാധനാലയമാണ് അന്യം മതസ്ഥനു നേരെ വാൾ ഓങ്ങി നിന്നിട്ടുള്ളത്. ഏത് ആരാധനാലയമാണ് അന്യമതസ്ഥനെ തെറിവിളിച്ചിട്ടുള്ളത്. അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്ന് ആരാധനാലയ ഭിത്തികളിൽ എഴുതിവച്ചത് മതവും ദൈവവും അല്ല. മനുഷ്യന്റെ മതഭ്രാന്താണ് എഴുതിവെച്ചതൊക്കെയും. യുക്തിയും ബോധവും വിവരവും പഠിപ്പും ഉള്ള ഒരു തലമുറ ഉണ്ടാകുമ്പോൾ മതവും ജാതിയും അല്ല മനുഷ്യനും മനുഷ്യത്വവും ആണ് ലോകമെന്ന് തിരിച്ചറിയേണ്ടതാണ്. അങ്ങനെ തിരിച്ചറിയേണ്ട ഒരു തലമുറയുടെ തലച്ചോറിനുള്ളിലാണ് മതത്തിന്റെ കാളകൂട വിഷം ഇഞ്ചക്ട് ചെയ്യുന്നത്. ഇവിടെ കേരളത്തിലും ഒരു ആറ്റുകാൽ പൊങ്കാലയുണ്ടായി. ക്രിസ്ത്യൻ പള്ളിയുടെ മുന്നിലും മുസ്ലിം പള്ളിയുടെ മുന്നിലും ഹിന്ദുക്കൾ നിന്ന് പൊങ്കാല അർപ്പിച്ചു. ഇവിടെ കേരളത്തിലും ഉത്സവങ്ങൾ ഉണ്ടായി. ബാങ്ക് കൊടുക്കുന്ന നേരം അമ്പലത്തിലെ ആഘോഷങ്ങൾ നിർത്തിവച്ചു പ്രാർത്ഥനയ്ക്ക് സൗകര്യമൊരുക്കി കൊടുത്തു, ഇവിടെ മതമില്ല മോദി സർക്കാരേ. നിങ്ങൾ ഉത്തരേന്ത്യയിൽ നടപ്പിലാക്കുന്ന ഇത്തരം പൈശാചികതയ്ക്ക് നിന്നു തരാൻ കേരളത്തിലെ ജനങ്ങൾക്ക് മനസ്സില്ല തന്നെ. ദൈവം ഉണ്ടോ മതമുണ്ടോ എന്നതല്ല ഒരു മനുഷ്യന്റെയും വിശ്വാസത്തിനെ ചോദ്യം ചെയ്യാനും അതിന് ഹനിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും ചെയ്യാനും പാട്ള്ളതല്ല.എന്തൊക്കെ ന്യായീയകരണം പറഞ്ഞാലും ചെയ്തത് നെറികേട് തന്നെയാണ് സർക്കാരെ

Leave a Reply

Your email address will not be published. Required fields are marked *