Your Image Description Your Image Description

കോൺഗ്രസിന് അല്ലെങ്കിലും തൊട്ടതും പിടിച്ചതും ഒക്കെ തർക്കത്തിലാണ് കലാശിക്കുന്നത്. എങ്ങനെയും അധികാരം പിടിക്കുക, ഇരുന്ന കസേരയിൽ നിന്ന് ഇനി കസേര ചിതലരിച്ചാലും എഴുന്നേൽക്കുന്ന പ്രശ്നമില്ല എന്ന് ഉറച്ചാണ് ചില മുതിർന്ന നേതാക്കന്മാരുടെ ഇരിപ്പ്. ഇതൊക്കെ തന്നെയാണ് കേരളത്തിൽ കോൺഗ്രസിന് ഇത്രയേറെ ഇടിവ് വരാൻ കാരണമായതും. പരസ്പരം കലഹിച്ച് അധികാരവും ജനങ്ങൾക്കിടയിൽ ഉള്ള മതിപ്പും ഇല്ലാതാക്കിയിട്ട് ഒരു രാഷ്ട്രീയക്കാരനും നിലനിൽപ്പ് ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും സ്വന്തം അടിവേരിളക്കിയും പരസ്പരം കലഹിക്കുകയാണ് കോൺഗ്രസ് നേതൃത്വം.ഇതിനിടയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ നയിക്കുമെന്ന തര്‍ക്കം.തർക്കം മൂത്തതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് സമവായം ഉണ്ടാക്കി. ഇതോടെ കീരിയും പാമ്പും പരുന്തും ഒക്കെ ഒറ്റക്കെട്ടായി .ചെന്നിത്തലയും സതീശനവും ശശി തരൂരും സുധാകരനുമൊക്കെ തല്‍ക്കാലം മയപ്പെട്ട് പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് സാധ്യതകള്‍ ഉടനില്ലെങ്കിലും ഭാവിയില്‍ വീണ്ടും അത്തരം ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞേക്കുമെന്നാണ് സൂചന.ഈ സാധ്യത മുന്നില്‍കണ്ട് സ്ഥാനം നേടാന്‍ വേണ്ടി കോണ്‍ഗ്രസിലെ യുവനിരയും കരുക്കള്‍ നീക്കുന്നുണ്ട്. റോജി എം ജോണിന്റെ പേര് കെപിസിസി അധ്യക്ഷ പട്ടികയിലേക്ക് ഉയര്‍ന്നു കേട്ടതും ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു. ഇതിനിടെ തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിലെ അതൃപ്തി യുവനേതാക്കളും ഹൈക്കമാന്‍ഡിനെ അറിയിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിയെ ആണ് പരിഭവം അറിയിച്ചത്.ഇനി ഇതു മാത്രമേ രക്ഷയുള്ളൂ കാരണവർ ചത്ത് കട്ടിലൊഴിഞ്ഞിട്ട് ഇരിക്കാമെന്നും കിടക്കാം എന്നും വിചാരിച്ചിട്ട് യാതൊരു കാര്യവുമില്ല. എന്നെ പട്ടടയിലോട്ട് എടുത്തിട്ട് മതിയെടാ നീയൊക്കെ നേതാവാകുന്നത് എന്ന മട്ടിലാണ് കോൺഗ്രസിലെ വയസ്സന്മാരുടെ ഒക്കെ പക്ഷം.സിപിഎം അതിന്റെ രണ്ടാം നിരയെ നേതൃരംഗത്തെക്ക് ഉയര്‍ത്തുമ്പോള്‍, ഏറെ ജനകീയരായ യുവനേതാക്കളെ പോലും വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന പരാതിയാണ് യുവ നേതാക്കള്‍ ഉന്നയിച്ചത്.സംഘടനാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നേതൃത്വത്തിന്റെ രീതിയോടും സമീപനത്തോടും യുവനേതാക്കള്‍ അതൃപ്തി അറിയിച്ചു.പക്വതയുടെയും തലമൂപ്പിന്റെയും അനുഭവസമ്പത്തിന്റെയും പേര് പറഞ്ഞ് പല നേതാക്കന്മാരും ഇരുന്ന കസേര ഒഴിഞ്ഞു കൊടുക്കാൻ തയ്യാറല്ല. എകെ ആന്റണി 30ാം വയസ്സില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി.അന്ന് പക്വതയുടെ ചോദ്യമൊന്നുമില്ലായിരുന്നെന്നു യുവനേതാക്കന്മാരും പിറുപിറുക്കുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയെങ്കിലും അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും യുവനേതാക്കള്‍ ദീപാദാസ് മുന്‍ഷിയെ അറിയിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന യുവനേതാക്കളുടെ യോഗത്തിലേക്ക് ചാണ്ടി ഉമ്മനും സിആര്‍ മഹേഷിനും ക്ഷണം ഉണ്ടായിരുന്നില്ല. അത്തരമൊരു യോഗത്തെക്കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അതിനിടെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കയാണ്. തമ്മിലടി ഒഴിവാക്കാന്‍ പ്രചാരണ ചുമതലയടക്കം ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കാനാണ് ആലോചന. ഡല്‍ഹിയലെ ചര്‍ച്ചയോടെ കേരളത്തിലെ തമ്മിലടിക്ക് വിരാമമായെന്ന് നേതാക്കള് അവകാശപ്പെടുന്നുണ്ടെങ്കിലുംചങ്കരൻ പിന്നെയും തെങ്ങേൽ തന്നെയാണെന്ന് ഹൈക്കമാന്റിനും ബോധ്യമായിട്ടുണ്ട് .ഈ വര്‍ഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പും, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന കേരളത്തിന് തന്നെയാണ് മുഖ്യ ഫോക്കസ്. കെ സി വേണുഗോപാല്‍ കേരളത്തിലെ പരിപാടികളില്‍ സജീവമായി രംഗത്തുണ്ട്.കെപിസിസി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഘടകക്ഷികളുടെ മനമറിയാന്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയെ പിന്നാലെ അയച്ചത് തുടര്‍ ചര്‍ച്ചകളിലെ പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ്.മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് എന്ന പതിവ് ശൈലിക്കൊപ്പം സംസ്ഥാനത്തെ ഒരു നേതാവിനെയും പ്രചാരണ ചുമതല ഏല്‍പിക്കാതെയുള്ള പരീക്ഷണത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നവെന്നാണ് വിവരം. ഹൈക്കമാന്‍ഡിലെ നേതാവിന് പൂര്‍ണ്ണ പ്രചാരണ ചുമതല നല്‍കാനാകും നീക്കം. നിലവില്‍ സംഘടനയില്‍ പ്രത്യേക ചുമതലയൊന്നുമില്ലാത്ത പ്രിയങ്ക ഗാന്ധിയെ തന്നെ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.വയനാട് എംപികൂടിയായ പ്രിയങ്കയുടെ നേതൃത്വത്തിലെ പ്രചാരണം സംസ്ഥാനത്താകെ പാര്‍ട്ടിക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഘടകക്ഷികള്‍ക്കും ഈ ഫോര്‍മുലയോടെയാണ് താല്‍പര്യം.അതേതായാലും നന്നായി. പ്രിയങ്ക ആകുമ്പോൾ കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ വിളിക്കുന്ന തെറി ഒന്നും മനസ്സിലാവുകയുമില്ല ചിരിച്ചുകൊണ്ട് നിന്ന് കേൾക്കുകയും ചെയ്യും. വയനാട്ടിലെ ജനങ്ങളെ പറ്റിച്ചതൊന്നും പോര ഇനി കേരളത്തിലെ മുഴുവൻ ജനങ്ങളെയും പറ്റിക്കാം എന്നാണ് വിചാരം എങ്കിൽ കോൺഗ്രസ് അതിനെ വച്ച വെള്ളം ഇറക്കി വയ്ക്കുന്നതാവും നല്ലത്. ഫലം അനുകൂലമെങ്കില്‍ തുടര്‍ ചര്‍ച്ചകളിലൂടെയാകും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.കര്‍ണ്ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രചാരണ ശൈലിയിലാകും പിന്തുടരുക. സൗജന്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ചുള്ള പ്രകടനപത്രികയാകും തയ്യാറാക്കുക. ഈ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കിയേക്കും. പ്രചാരണ ചെലവിനായുള്ള ഫണ്ടും ഈ സംസ്ഥാനങ്ങളില്‍ നിന്നാകും കണ്ടെത്തുക.മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് നന്നായി ഇല്ലാത്ത സ്ഥാനത്തിന് വേണ്ടി വെറുതെ കുപ്പായം തുന്നി വയ്ക്കേണ്ട കാര്യമില്ലല്ലോ. എന്നാലും എന്റെ കോൺഗ്രസുകാരെ ഇതിനേക്കാൾ എളുപ്പമാണല്ലോ അംഗനവാടിയിലെ കുട്ടികളെ നോക്കുന്ന ജോലി ഹൈക്കമാന്റിനെ കൊണ്ട് നിങ്ങളിൽ പെടുത്തിക്കേണ്ട കാര്യമുണ്ടോ. പിന്നെ മാറ്റം കേരളത്തിൽ മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ തലപ്പത്തിരിക്കുന്നത് തന്നെ രാഹുൽ ഗാന്ധിയെ പോലെ ഒരു അമൂൽ ബേബിയാണ്. എല്ലാവരും കൂടി ചേർന്ന് കേരളത്തിന്റെ ഭരണം പിടിച്ചാൽ കുട്ടിക്കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാലയുടെ അവസ്ഥയാകും. കേരളത്തിലെ ജനങ്ങൾ എത്ര മണ്ടന്മാർ അല്ലാത്തതുകൊണ്ട് ഒരു ഒരു സമാധാനമുണ്ട് കാര്യങ്ങളൊക്കെ അങ്ങനെ വെടിപ്പായി നടക്കട്ടെ പക്ഷേ അധികാരം അത് മോഹിച്ചിട്ട് കാര്യമില്ല കോൺഗ്രസുകാരെ.

Leave a Reply

Your email address will not be published. Required fields are marked *