Your Image Description Your Image Description

ആരോഗ്യപ്രദാണ് അണ്ടിപരിപ്പ്. ഉയർന്ന കലോറിക്കു പുറമേ ഇതിൽ അടങ്ങിയിരിക്കുന്ന ആവശ്യ ഫാറ്റി ആസിഡുകളും, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ആൻ്റി ഓക്സിഡൻ്റുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയാലും സമ്പന്നമാണ് അണ്ടിപരിപ്പ്.

ഇത് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം വർധിപ്പിക്കും, മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും. പുരഷൻമാരിലും സ്ത്രീകളിലും പ്രത്യുഷപാദനക്ഷമത മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. കലോറി അമിതമായതിനാൽ കഴിക്കുന്ന അളവിൽ മിതത്വം പാലിക്കണം.

പ്രമേഹം നിയന്ത്രിക്കാം

ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും മഗ്നീഷ്യം, പൊട്ടാസ്യം, അർജിനൈൻ തുടങ്ങിയ ധാതുക്കളും അണ്ടിപരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, അണ്ടിപ്പരിപ്പിൽ ഉയർന്ന കലോറി ഉള്ളതിനാൽ, പ്രമേഹ രോഗികൾ ഇവയുടെ ഉപയോഗം പ്രതിദിനം 3-4 ആയി പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.

എല്ലുകളുടെ ബലം

പേശികൾക്ക് വേണ്ട കൊളാജനും വഴക്കവും നൽകുന്ന അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസാണ് ഈ നട്‌സ്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.

തലച്ചോറിൻ്റെ പ്രവർത്തനം

അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകൾ ക്രമമായി വിതരണം ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായതിനാൽ അണ്ടിപ്പരിപ്പ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രത്യുത്പാദനശേഷി വർധിപ്പിക്കും

അണ്ടിപ്പരിപ്പിൽ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *