Your Image Description Your Image Description

പുതിയ കലണ്ടർ കിട്ടിയാൽ മിക്കവരും ആദ്യം നോക്കുന്നത് ഓരോ മാസത്തിലും എത്ര അവധിയുണ്ട്, അത് എന്നൊക്കെയാണ് എന്നാണ്. സ്കൂൾ കുട്ടികൾ നോക്കുന്നത് അവർക്കെത്ര അവധിയുണ്ടെന്നും മറ്റു ജോലിക്കാർ അവരുടെ അവധി എത്രയാണെന്നും ഒക്കെ നോക്കുന്നത് പതിവാണ്. എന്നാലും എല്ലാവർക്കും ഒരുപോലെ അറിയേണ്ട ഒന്നാണ് ബാങ്കുകൾക്ക് എന്നൊക്കെ അവധിയുണ്ടെന്നുള്ളത്. അതിനാൽ പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ റിസർവ് ബാങ്ക് രാജ്യത്തെ പ്രാദേശിക അവധികൾ ഉൾപ്പടെ കണക്കിലെടുത്ത് മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളും ഉൾപ്പെടുത്തി രാജ്യത്തെ ബാങ്കുകളുടെ അവധി പട്ടികപ്പെടുത്താറുണ്ട്.

കൂടാതെ, ഓരോ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും എല്ലാ ഞായറാഴ്ചയും ബാങ്ക് അവധി ആയിരിക്കും. ഈ ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ സാധിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം സമയബന്ധിതമായി ചെയ്തു തീർക്കേണ്ട സാമ്പത്തിക ഇടപാടുകൾ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്താൽ അബദ്ധമാകും. അതിനാൽ ബാങ്ക് ഏതൊക്കെ ദിവസങ്ങളിൽ അടഞ്ഞു കിടക്കുമെന്ന് മനസിലാക്കണം. വിവിധ ദേശീയ, പ്രാദേശിക അവധികൾ കാരണം കേരളത്തിൽ 2025 ൽ എത്ര ബാങ്ക് അവധികൾ ഉണ്ടെന്ന് നോക്കാം;

ജനുവരി

ജനുവരി 01 – ബുധനാഴ്ച – പുതുവത്സര ദിനം
ജനുവരി 02 – വ്യാഴാഴ്ച – മന്നം ജയന്തി
ജനുവരി 11 – രണ്ടാം ശനിയാഴ്ച
ജനുവരി 14 – ചൊവ്വാഴ്ച – പൊങ്കൽ
ജനുവരി 25 – നാലാമത്തെ ശനി
ജനുവരി 26 – ഞായറാഴ്ച – റിപ്പബ്ലിക് ദിനം

ഫെബ്രുവരി

ഫെബ്രുവരി 08 – ശരണ്ടാം ശനിയാഴ്ച
ഫെബ്രുവരി 22 – നാലാമത്തെ ശനി
ഫെബ്രുവരി 26 – ബുധനാഴ്ച – മഹാ ശിവരാത്രി

മാർച്ച്

മാർച്ച് 08 – രണ്ടാം ശനിയാഴ്ച
മാർച്ച് 22 – നാലാമത്തെ ശനി
മാർച്ച് 31 – തിങ്കളാഴ്ച – ഇദുൽ ഫിത്തർ

ഏപ്രിൽ

ഏപ്രിൽ 12 – രണ്ടാം ശനിയാഴ്ച
ഏപ്രിൽ 14 – തിങ്കളാഴ്ച – വിഷു
ഏപ്രിൽ 18 – വെള്ളിയാഴ്ച – ദുഃഖവെള്ളി
ഏപ്രിൽ 20 – ഞായറാഴ്ച – ഈസ്റ്റർ
ഏപ്രിൽ 26 – നാലാമത്തെ ശനി

മെയ്

മെയ് 01 – വ്യാഴാഴ്ച – മെയ് ദിനം
മെയ് 10 – രണ്ടാം ശനിയാഴ്ച
മെയ് 24 – നാലാമത്തെ ശനി

ജൂൺ

ജൂൺ 07 – ശനിയാഴ്ച – ഇദുൽ അദ
ജൂൺ 14 – രണ്ടാം ശനിയാഴ്ച
ജൂൺ 28 – നാലാമത്തെ ശനി

ജൂലൈ

ജൂലൈ 12 – രണ്ടാം ശനിയാഴ്ച
ജൂലൈ 26 – നാലാമത്തെ ശനി

ഓഗസ്റ്റ്

ഓഗസ്റ്റ് 15 – വെള്ളിയാഴ്ച – സ്വാതന്ത്യദിനം
ഓഗസ്റ്റ് 28 – വ്യാഴാഴ്ച – അയ്യങ്കാളി ജയന്തി

സെപ്റ്റംബർ

സെപ്റ്റംബർ 08 – തിങ്കളാഴ്ച – ഓണം
സെപ്റ്റംബർ 09 – ചൊവ്വാഴ്ച – തിരുവോണം
സെപ്റ്റംബർ 10 – ബുധനാഴ്ച – മൂന്നാം ഓണം
സെപ്റ്റംബർ 11 – വ്യാഴാഴ്ച – നാലാം ഓണം
സെപ്റ്റംബർ 14 – ഞായറാഴ്ച – ജന്മാഷ്ടമി
സെപ്റ്റംബർ 21 – ഞായറാഴ്ച – ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 25 – വ്യാഴാഴ്ച – മഹാനവമി
സെപ്റ്റംബർ 26 വെള്ളിയാഴ്ച – വിജയദശമി

ഒക്ടോബർ

ഒക്ടോബർ 02 – വ്യാഴാഴ്ച – മഹാത്മാഗാന്ധി ജയന്തി
ഒക്ടോബർ 10 – രണ്ടാം ശനിയാഴ്ച
ഒക്ടോബർ 25 – നാലാമത്തെ ശനി

നവംബർ

നവംബർ 01 – ശനിയാഴ്ച – കേരള രൂപീകരണ ദിനം
നവംബർ 08 – രണ്ടാം ശനിയാഴ്ച
നവംബർ 22 – നാലാമത്തെ ശനി

ഡിസംബർ

ഡിസംബർ 06 – രണ്ടാം ശനിയാഴ്ച
ഡിസംബർ 25 – വ്യാഴാഴ്ച – ക്രിസ്മസ്
ഡിസംബർ 27 – നാലാമത്തെ ശനി

Leave a Reply

Your email address will not be published. Required fields are marked *