Your Image Description Your Image Description

2020 മാര്‍ച്ച് 31 വരെയോ അതിനു മുന്‍പുള്ള കാലയളവിലോ മോട്ടോര്‍ വാഹന നികുതി കുടിശ്ശിക വരുത്തി റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയില്‍  ഇളവുകളോടെ നികുതി ഒടുക്കി റിക്കവറി നടപടികള്‍ അവസാനിപ്പിക്കാന്‍ മാര്‍ച്ച് 26 രാവിലെ 10.30 മുതല്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. റവന്യൂ റിക്കവറി സ്വീകരിക്കാത്ത വാഹനങ്ങള്‍ക്കും 2020 മാര്‍ച്ച് 31 വരെയോ അതിന് മുന്‍പുള്ള കാലാവധിയില്‍ മാത്രം നികുതി അടവാക്കിയവര്‍ക്കും വാഹനം പൊളിച്ച് പോവുകയും നിയമ പ്രകാരം ഓഫീസില്‍ അറിയിച്ച് ആര്‍.സി റദ്ദ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കാത്തവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *