Your Image Description Your Image Description
Your Image Alt Text

എം പത്മകുമാറിന്റെ അടുത്ത ചിത്രത്തിൽ നരേനും മീരാ ജാസ്മിനുമാണ് പ്രധാന താരങ്ങളായി എത്തുന്നത്. സംവിധായകൻ രഞ്ജിത് മണമ്പറക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് . “ക്വീൻ എലിസബത്ത്” എന്നാണ്.  സിനിമയുടെ സെൻസറിങ് പൂർത്തിയായി . ക്ലീൻ U സർട്ടിഫിക്കറ്റുമായി ഡിസംബർ 29ന് പ്രദർശനത്തിന് എത്തും

രക്ഷാധികാരി ബൈജു ഒപ്പിന്റെ കഥയും അടുത്തിടെ പുറത്തിറങ്ങിയ സന്തോഷത്തിന്റെ തിരക്കഥയും എഴുതിയ അർജുൻ ടി സത്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഈ ലൈറ്റ് ഹാർട്ട്ഡ് എന്റർടെയ്‌നർ. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

തമിഴ്-മലയാളം ദ്വിഭാഷയായ അദൃശ്യം (തമിഴിൽ യുഗി) എന്ന ചിത്രത്തിലാണ് നരേൻ അവസാനമായി അഭിനയിച്ചത്. അതേസമയം, കഴിഞ്ഞ വർഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിൻ അഭിനയത്തിലേക്ക് തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *