Your Image Description Your Image Description

ക്നാനായ സമുദായത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കാരണം കോടിക്കണക്കിന് പണം കോടതിവഴി പാഴായി പോകുന്നു . സമുദായത്തിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ സമുദായക്കാർ തന്നെയാണ് , അതിലേറെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

ഒരു മെത്രാൻ മാത്രം ഉണ്ടായിരുന്ന ഈ സമുദായത്തിൽ ആവശ്യമില്ലാതെയും, ഭരണഘടനയിൽ വേണ്ട ഭേദഗതികൾ വരുത്താതെയും, മൂന്ന് സഹായ മെത്രാൻമ്മാരെ എടുത്തുവച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്ന് അവരുടെ അധികാര വടംവലിയുടെ ഫലമായി വളരെ സങ്കീർണമായി 70 ൽ പകരം കേസുകൾ വിവിധ കോടതികളിൽ നിലനിൽക്കുന്നു.

അതുവഴി ജനങ്ങളെ സഹായിക്കാൻ സാധിക്കുമായിരുന്ന എത്ര കോടി രൂപയാണ് സമുദായത്തിന് നഷ്ടം വരുന്നത് ? അതിൽ ആർക്കും പരാതിയും പരിഭവവും ഇല്ല . അസോസിയേഷനിൽ കൂടി തിരഞ്ഞെടുത്തുവിട്ട അമേരിക്കൻ സഹായമെത്രാൻ അനാവശ്യമായി സമുദായത്തെ വിഭജിച്ച് അധികാരം സ്ഥാപിച്ചെടുക്കാൻ വന്നതിന്റെ പരിണിത ഫലമായിട്ടാണ് ലക്ഷക്കണക്കിന് അമേരിക്കൻ ഡോളർ അത് രൂപാ കണക്കിൽ പറഞ്ഞാൽ കോടികൾ കേസിനായി ചെലവായത് .

അതിനൊരു ഉദാഹരണമാണ് ഫിലാഡൽഫിയ പള്ളികേസിൽ സഹായ മെത്രാനെ തോൽപ്പിച്ചു പള്ളി തിരിച്ചുപിടിക്കാൻ ചെലവായത്! ഈ പണം വെറുതെ നഷ്ടം വന്നതല്ലേ ?! അനീതി കണ്ടാൽ അത് നമുക്കല്ലല്ലോ എന്ന് സ്വയം ആശ്വസിക്കാൻ അല്ലാതെ, അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയാത്ത സ്വാർത്ഥരായ ജനങ്ങൾ ഉള്ള സമൂഹമാണ് നമ്മുടേത്.

നാം അറിയുന്നില്ല അനീതി പ്രവർത്തിക്കുന്നവന്റെ അടുത്ത ഇര ഞാൻ ആയിരിക്കും എന്ന പ്രപഞ്ചസത്യം. അനീതിക്കാരനെ അധികാരത്തിൽ കേറ്റിയിരുത്തിയിട്ട് അവിടെ ഇരുന്ന് എന്ത് തോന്യാസം കാണിച്ചാലും അതിനെ എതിർക്കാൻ സമുദായക്കാർക്ക് മടിയാണ്, പേടിയാണ്.

കുപ്പായമോ തൊപ്പിയോ ഉള്ളവരാണെങ്കിൽ ചിലർക്ക് അവരുടെ ഉടായിപ്പ് ശാപത്തെ പേടിയാകും . ദൈവം ഉള്ളിൽ ഉണ്ടോ എന്നറിയേണ്ടത്, ഇടുന്ന വസ്ത്രം കണ്ടിട്ടോ, വാക്കുകൾ കേട്ടിട്ടോ ആകരുത്. പ്രവർത്തിനോക്കി വേണം ദൈവപ്രസാധമുള്ളവരെ തിരിച്ചറിയാൻ.

ക്നാനായ സമുദായത്തിലെ പണം, സമുദായ ജനങ്ങളുടെ പണം, ആവശ്യക്കാർക്ക് പ്രയോജനപ്പെടേണ്ട പണം, അതെല്ലാം കോടതിവഴി പാഴായി പോകുന്നതിന് കാണുന്നതിൽ സമുദായമാക്കൾക്ക് പ്രതികരിക്കാൻ കഴിഞ്ഞാൽ മാത്രമേ സമുദായത്തിൽ സമാധാനം ഉണ്ടാക്കാൻ കഴിയൂ.

സഹായ മെത്രാൻമാർ ഇല്ലാത്ത അധികാരത്തിന് വേണ്ടി ഉണ്ടാക്കുന്ന പ്രശ്നമാണെന്ന് ജനം മനസ്സിലാക്കി. പ്രശ്ങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നത് വരെ സഹായ മെത്രാൻമ്മാരെ പള്ളികളിൽ വിളിക്കരുതെന്ന് ക്നാനായ ജനങ്ങൾ തിരഞ്ഞെടുത്തുവിട്ട പ്രതിനിധികൾ കൂടിയിരുന്ന് ക്നാനായ അസോസിയേഷനിൽ തീരുമാനിച്ചു.

എന്നിട്ടും അത് മനസ്സിലാക്കി പ്രവർത്തിച്ചു കാണിക്കാൻ സമുദായ ജനങ്ങൾക്ക് കഴിയുന്നില്ലാ. ഇവിടെയാണ് സമുദായ മക്കൾ അവരെ തന്നെ തോൽപ്പിക്കുന്നത്. സമുദായ മക്കളുടെ വോട്ടും പണവും കൊണ്ട് കേസും കൊടുത്തു സുഖിച്ചു ജീവിക്കുന്ന സഹായ മെത്രാനും മറ്റും സമുദായ മക്കളുടെ മുന്നിൽ വിജയികളായി നിൽക്കുന്നു . ഇതിനൊക്കെ ഒരവസ്സാനം ഉണ്ടാവണ്ടേ ??!!

ജനം മുന്നിട്ടിറങ്ങിയാൽ സമാധാനം ഉണ്ടാക്കാം. സമുദായത്തിൽ സഹായമെത്രാൻമാർ കാണിക്കുന്ന ദ്രോഹങ്ങൾക്കെതിരെ ജനം അവരെ നമ്മുടെ പള്ളികളിൽ ഉപരോധിക്കണം . അവരെ പള്ളികളിൽ കയറ്റാൻ അനുവദിക്കരുത് .

സമാധാനം അവകാശബോധത്തോടെ ആവശ്യപ്പെടാൻ ക്നാനായ മക്കൾ സാമാന്യബുദ്ധി ഉപയോഗിക്കണം. വീട്ടുകാരനെ കടിക്കുന്ന പട്ടിയെ ആരെങ്കിലും വളർത്തുമോ?

Leave a Reply

Your email address will not be published. Required fields are marked *