ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ഊർജ്ജത്തിനും, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പോഷകങ്ങളെല്ലാം ഉൾക്കൊള്ളിച്ച ഭക്ഷണക്രമം ശീലമാക്കേണ്ടതുണ്ട്. ഒരു ഹെൽത്തി ഓട്സ് ദോശ തയ്യാറാക്കി നോക്കാം.
വേണ്ട ചേരുവകൾ നോക്കാം
ഓട്സ്
കടലമാവ്
തൈര്
ഉപ്പ്
മുളക്
ഇഞ്ചി
പനീർ
കാരറ്റ്
കാപ്സിക്കം
സവാള
എണ്ണ
ഉപ്പ്
കുരുമുളക്
വെള്ളം
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് ഓട്സ്സിലേയ്ക്ക് ഒരു കപ്പ് കടലമാവ്, അര കപ്പ് തൈര്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ പച്ചമുളക് ഇഞ്ചി പേസ്റ്റ് കൂടി ചേർത്ത് മാവ് അരച്ചെടുക്കാം. കാരറ്റ്, കാപ്സിക്കം, സവാള, എന്നിങ്ങനെ ലഭ്യമായ പച്ചക്കറികളും പനീറും ചെറുതായി അരിഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് ഒഴിക്കാം. മുകളിലായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ വെച്ച് കൊടുക്കാം. അൽപം കുരുമുളകുപൊടി കൂടി ചേർത്ത് അരികുകൾ ഒട്ടിച്ചെടുക്കാം. ശേഷം ആവശ്യാനുസരണം മുറിച്ചു കഴിക്കാം.