Your Image Description Your Image Description

റിസർവ് ബാങ്ക് മൂന്നുതവണയായി റിപ്പോ നിരക്ക് 75 ബേസിസ് പോയിൻ്റ് വരെ കുറയ്ക്കാൻ സാധ്യതയെന്ന് എസ്ബിഐ. ഏപ്രിൽ, ജൂൺ, ഒക്ടോബർ മാസങ്ങളിൽ നിരക്ക് കുറയ്ക്കൽ ഉണ്ടാവും.പുതിയ സാമ്പത്തിക വർഷത്തിലെ തുടർച്ചയായ ധനനയ യോഗങ്ങളിൽ 25 ബേസിസ് പോയിന്റ് വീതമായിരിക്കും റിപ്പോ നിരക്ക് കുറയ്ക്കുക.

ഒക്ടോബറിലെത്തുമ്പോഴേക്കും പ്രതീക്ഷിക്കുന്നത് 75 ബേസിസ് പോയിന്റിന്റെ കുറവാണെന്നും സാമ്പത്തിക വിദഗ്‌ധർ വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തിൻ നാലാം പാദത്തിൽ സിപിഐ പണപ്പെരുപ്പം 3.9 ശതമാനമായിരിക്കും. വാർഷിക ശരാശരി 4.7 ശതമാനമായിരിക്കുമെന്നും അവർ ചൂണ്ടികാട്ടി.2026 സാമ്പത്തിക വർഷത്തിലെത്തുമ്പോൾ പണപ്പെരുപ്പം 4.0 ശതമാനത്തിനും 4.2 ശതമാനത്തിനും ഇടയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവണത കണക്കിലെടുക്കുമ്പോഴാണ് റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് നിരക്ക് കുറയുമെന്ന് വിലയിരുത്തൽ എസ്ബിഐ നടത്തുന്നത്.

ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലു ശതമാനത്തിനുതാഴെയായതും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഫെബ്രുവരിയിൽ 3.61 ശതമാനമായാണ് ഇത് കുറഞ്ഞത്.
2024 ജൂലായിലെ 3.6 ശതമാനം കഴിഞ്ഞാലുള്ള കുറഞ്ഞ നിരക്കാണിത്. പുതിയ കണക്കുപ്രകാരം ജനുവരിയിൽ 4.26 ശതമാനമാണ് ഉപഭോക്ത്യ പണപ്പെരുപ്പം. ഇതിനെക്കാൾ 0.65 ശതമാനത്തിന്റെ കുറവാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ 5.09 ശതമാനമായിരുന്നു ഇത്.ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിന് വേഗം കുറഞ്ഞതാണ് ഫെബ്രുവരിയിൽ പണപ്പെരുപ്പം ഇത്രയും കുറയാൻ സഹായകമായത്. ജനുവരിയിലെ 5.97 ശതമാനത്തിൽനിന്ന് 3.75 ശതമാനമായാണ് ഇത് കുറഞ്ഞത്. 2023 മേയ് മാസത്തിനുശേഷമുള്ള കുറഞ്ഞ നിരക്കാണിതെന്നും എസ്ബിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *