Your Image Description Your Image Description

ആളുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ മിടുക്കനാണ് രാഹുൽ ഈശ്വർ. പുള്ളിയ്ക്ക് അതൊരു ഹരമാണെന്നു വേണം പറയാൻ. ഇപ്പോഴിതാ മുസ്ലിങ്ങളെ അധിക്ഷേപിച്ചു കൊണ്ടൊരു പരാമർശം പുള്ളി നടത്തിയിരിക്കുകയാണ്. തന്റെ മനസ്സിലുള്ള വിഷം പുറത്തു വിടാൻ രാഹുൽ കൂട്ട് പിടിച്ചിരിക്കുന്നത് മമ്മുട്ടിയെയും മോഹൻ ലാലിനെയുമാണ് എന്നതാണ് ഈ പ്രാവശ്യത്തെ രാഹുലിന്റെ കുത്തിത്തിരിപ്പിന്റെ പ്രത്യേകത.

ഹിന്ദു മുസ്ലീം ജനസംഖ്യയിൽ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുടുംബങ്ങൾ ഉദാഹരണമാക്കിയാണ് ആക്റ്റിവിസ്‌റ്റ് രാഹുൽ ഈശ്വർ രംഗത്ത് വന്നിരിക്കുന്നത് . കഴിഞ്ഞ ദിവസം പിസി ജോർജ് മുസ്ലീം വിഭാഗത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതികരിക്കുന്ന വേളയിലാണ് സൂപ്പർതാരങ്ങളുടെ കുടുംബങ്ങളിലെ സാഹചര്യം രാഹുൽ ഉദാഹരണമായി പങ്കുവച്ചത്.
മമ്മൂട്ടിയുടെ മക്കൾ ഒരു പ്രായമെത്തും മുൻപ് തന്നെ വിവാഹിതരായെന്നും ശേഷം അവർക്ക് കുട്ടികൾ ഉണ്ടായെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മറുവശത്ത് മോഹൻലാലിന്റെ രണ്ട് മക്കളും മുപ്പത് പിന്നിട്ടെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഹിന്ദു മതത്തിൽ അങ്ങനെയൊരു സാമൂഹ്യ സാഹചര്യമല്ല ഉള്ളതെന്നുമാണ് രാഹുൽ പറയുന്നത്.

പിസി ജോർജ് ഉയർത്തിവിട്ട വിവാദത്തിൽ പ്രതികരിക്കുന്നത് രണ്ട് തരം ആളുകലെയാണത്രെ രാഹുൽ കാണുന്നത്. അദ്ദേഹം പങ്കുവച്ച കണക്കുകൾ മുഴുവൻ തെറ്റാണെന്ന് തെളിവ് സഹിതം ഉയർത്തി കാട്ടുന്ന ആളുകളും അദ്ദേഹത്തിന്റെ അഭിപ്രായം അന്ധമായി സ്വീകരിച്ച് ന്യായീകരിക്കുന്ന ആളുകളും . എന്നാൽരാഹുലിന് തോന്നുന്നത് ഇതിന്റെ നടുക്ക് എവിടെയോ ആണ് സത്യമെന്നാണത്രെ .

അത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഉദാഹരത്തിലൂടെയാണ് രാഹുൽ വ്യക്തമാക്കുന്നത് . മമ്മൂട്ടിയുടെ മകൻ ദുൽഖർ വിവാഹം കഴിച്ചു കുട്ടിയുണ്ടായി. അദ്ദേഹത്തിന്റെ മകളും കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടായി. എന്നാൽ മോഹൻ ലാലിൻറെ കുട്ടികൾ മാത്രം വിവാഹം കഴിച്ചിട്ടുമില്ല , കുട്ടികൾ ഉണ്ടായിട്ടുമില്ല. നല്ല പെട കൊടുക്കണ്ടേ ആ മക്കൾക്ക്? ഇനി ഇതിന്റെ കാരണം മോഹൻലാൽ ഹിന്ദുവും മമ്മൂട്ടി മുസ്ലിമും ആയതു കൊണ്ടാണത്രേ.

അതുകൊണ്ടു എന്തൊക്കെ പ്രശ്നങ്ങൾ ആണെന്നറിയുന്നോ സംഭവിക്കാൻ പോവുന്നത്? പ്രണവ് ഇനിയും കെട്ടിയില്ലെങ്കിൽ ദുൽഖറിന്റെ മകൻ കല്യാണം കഴിക്കാൻ പ്രായം ആവുമ്പോഴേക്കും ഒരുപക്ഷേ പ്രണവിന്റെ മക്കൾ സ്‌കൂളിൽ പഠിക്കുന്നേ ഉണ്ടാവുകയുള്ളൂ. ഇനിയിപ്പോ എന്തും ചെയ്യും?
തീർന്നില്ല, അപ്പോൾ പ്രണവിന്റെ കുട്ടിയുടെ കുട്ടി സ്‌കൂളിൽ പഠിക്കുമ്പോൾ ദുൽഖറിന്റെ മകന്റെ മകനും കല്യാണ പ്രായമാവും. എന്തൊരു കഷ്ടം. ഈ മോഹൻ ലാലിന് ഒരു ബോധവുമില്ല.

ഇതൊരു വലിയ പ്രശ്നമായി കണ്ടു കൊണ്ടു എല്ലാ ഹിന്ദുക്കളും നേരത്തെ കല്യാണം കഴിക്കണം കേട്ടോ. ചുരുക്കി പറഞ്ഞാൽ ഹിന്ദു ഉണരണം എന്ന്. ഇവിടെയും നിൽക്കുന്നില്ല കാര്യങ്ങൾ, നമ്മുടെ ജനസംഖ്യ കുറഞ്ഞു പോവുന്നതിനുള്ള കാരണങ്ങൾ എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? ഇതാണ്.. ഇത് മാത്രമാണ് കാരണം.

രാഹുൽ നിങ്ങൾ കരുതുന്ന പോലെ അത്രയ്ക്ക് വീടുവായത്തരം പറയുന്ന ആളൊന്നുമല്ല. സർക്കാരിന്റെ ഔദ്യോഗിക ഡാറ്റകൾ മുന്നിൽ വച്ചാണ് പുള്ളി പറയുന്നത്. ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് ഏകദേശം 1.1 മുതൽ 1.3 വരെയാണ്. ക്രിസ്ത്യാനികളുടെത് 1.6 മുതൽ 1.8 വരെയാണ്, മുസ്ലിങ്ങളുടെ ഫെർട്ടിലിറ്റി റേറ്റ് ഏകദേശം 2.5 മുതൽ 2.7 വരെയാണ്. എല്ലാ സമൂഹങ്ങൾക്കും യഥാർത്ഥത്തിൽ വേണ്ടത് 2 എന്ന കണക്കാണ്, ഇത് ലോകാരോഗ്യ സംഘടന പറയുന്നതാണ്.
ഈ ഫെർട്ടിലിറ്റി റേറ്റ് ഇല്ലാത്തതാണത്രെ നമ്മുടെ പ്രശ്‌നം. ഇതിനു എത്രയും പെട്ടെന്ന് തന്നെ മാതാപിതാക്കളും കുട്ടികളും ഒരു പരിഹാരം കാണണം കേട്ടോ. നമുക്ക് ഹിന്ദുക്കളെ രക്ഷിക്കണ്ടേ ?

Leave a Reply

Your email address will not be published. Required fields are marked *