Your Image Description Your Image Description

മുസ്ലിം ജന വിഭാഗത്തോട് കേന്ദ്ര സർക്കാരിന് ഇത്രയ്ക്ക് പക തോന്നുന്നതിനുള്ള കാരണം മനാസ്സിലാവുന്നില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നുള്ള വസ്തുതയൊക്കെ സർക്കാർ അപ്പാടെ മറന്ന മട്ടാണ്. കേരളത്തിൽ ഈ കളിനടക്കാതിരിക്കുന്നതിന്റെ കാരണം ഇവിടെ ശക്തമായൊരു സർക്കാർ അവർക്കൊപ്പം ഉള്ളത് കൊണ്ടാണ്. എന്നാൽ കേന്ദ്രത്തിൽ അതല്ല അവസ്ഥ. പലപ്പോഴും ഒരു മനുഷ്യനായി പോലും മുസ്ലിങ്ങളെ കാണാൻ സർക്കാർ കൂട്ടാക്കുന്നില്ല. അവർ ആരുടേയും കൂടെ ചുവടു വെച്ച് വന്നവരല്ല.ഇന്ത്യയിൽ തന്നെ ജീവിച്ച്, ഇവിടെ തന്നെ വളർന്നു വന്നവരാണ്. ന്യൂന പക്ഷമാണെന്നു കരുതി മുസ്‌ലിം സഹോദരങ്ങളെ ഇങ്ങനെ പീഡിപ്പിക്കുന്ന സ്ഥിതി മോഡിയ്ക്ക് മാത്രമല്ല, ഇന്ത്യയ്ക്ക് മൊത്തത്തിൽ ദോഷമേ ചെയ്യൂ.

ബിജെപി അധികാരത്തിൽ വന്നതോടുകൂടി ഹിന്ദു തീവ്രവാദമാണ് ഇന്ത്യയിൽ നില നിൽക്കുന്നതെന്ന് നമുക് ഉറപ്പിച്ചു തന്നെ പറയാനാവും. .മുസ്ലീങ്ങളുടെ യുക്തിയ്ക്കോ ഭക്തിയ്ക്കോ യാതൊരു തരത്തിലുമുള്ള പരിഗണയും നൽകാതിരുന്ന മോഡി ഗവണ്മെന്റ് ഇപ്പോൾ അവരുടെ ആരോഗ്യത്തെ പോലും രണ്ടാം താരമായി കാണുന്നു എന്നാണു മനസ്സിലാവുന്നത്.

കഴിഞ്ഞ ദിവസമാണ് ഹോളി ആഘോഷം നടക്കുന്ന പതിനാലാം തിയതി മുസ്ലിം ആളുകൾ നിസ്‌കരിക്കാൻ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥിന്റെ പുതിയ ഉത്തരവ് വന്നത്. ജുമാ നിസ്കാരം നടക്കുന്നത് പള്ളിയിലും ഹോളിയുടെ ആഘോഷം നടക്കുന്നത് ഓരോ വീടുകളിലും തെരുവോരങ്ങളിലും ആയിട്ട് കൂടി ഇത്തരത്തിലൊരു മുസ്ലിം വിരുദ്ധ പരാമർശം അദ്ദേഹം നടത്തുകയുണ്ടായി. ഒപ്പം തന്റെ പ്രസ്താവനയെ ന്യായയീകരിക്കാൻ വേണ്ടി എല്ലാ വെള്ളിയും ജുമാ നിസ്‌കാരമുണ്ടെന്നും ഹോളി വർഷത്തിൽ ഒരിക്കലേ ഉള്ളെന്നും ആദിത്യനാഥ്‌ പറയുകയുണ്ടായി. രാജ്യമെങ്ങും അതിനെതിരെ ഉള്ള പ്രധിഷേധം ഉയരുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അടുത്ത വിവാദ പ്രസ്താവന.

അതേ യുപിയിലെ തന്നെ ബല്ലിയയിൽ ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ കോളേജിൽ മുസ്ലിങ്ങളെ ചികിത്സിക്കാനായി പ്രത്യേകവിഭാഗം ഉണ്ടാക്കണമെന്ന്‌ ബിജെപി എംഎൽഎപറയുകയാണ് . ഹിന്ദു ആഘോഷങ്ങളിൽ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന മുസ്ലിങ്ങൾക്ക്‌ ഹിന്ദുക്കളോടൊപ്പം ചികിത്സ പാടില്ല എന്നതാണ് ഇതിനു പറയുന്ന ന്യായം. ഹിന്ദുക്കളുടെ സുരക്ഷക്കായി മുസ്ലിങ്ങൾക്ക്‌ പ്രത്യേകം ചികിത്സാവിഭാഗം നിർമിക്കണമെന്ന്‌ മുഖ്യമന്ത്രി ആദിത്യനാഥിനോട്‌ ആവശ്യപ്പെടുമന്നും ബാൻസ്‌ദിഹ്‌ എംഎൽഎ കേതകി സിങ്‌ അറിയിക്കുകയുണ്ടായി .
എന്തൊരു കാട നീതിയാണിതെന്നു ഓർക്കണേ. വിശ്വാസങ്ങളെക്കാളും പ്രാർഥകളെക്കാളും വലുതാണ് ഒരാളുടെ ജീവൻ. ഒരു ആശുപത്രിയിൽ, അതും മെഡിക്കൽ കോളേജിൽ ഒരു വിഭാഗത്തിന് വേണ്ടി ഒരു പ്രത്യേക വിഭാഗം സ്ഥലത്തു മാത്രമേ ചികിൽസിക്കാൻ പാടുള്ളു എന്ന് പറയുമ്പോൾ നമ്മുടെ യുക്തി ബോധം എവിടെയാണെന്ന് നോക്കൂ. നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്ന സാമാന്യ ബോധ്യം പോലുമില്ലാത്ത ആളുകളെ തിരഞ്ഞെടുക്കുന്ന ആളുകളെയാണ് ആദ്യം കുറ്റം പറയേണ്ടത്. നമ്മുടെ രാജ്യം പുരോഗതിയിലേക്ക് എന്നൊക്കെ പറയുന്നത് വെറുതെയാണ്. എത്ര മാത്രം സാക്ഷരത ഉണ്ടായിട്ടും കാര്യമില്ല. ആളുകളുടെ മനസ്സിൽ നിന്നും ഇത്തരം വിഷം ഇറങ്ങിയാൽ മാത്രമേ രാജ്യത്തു സമാധാനവും ഐക്യവും ഉണ്ടാവു.

യുപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹോളിയോടനുബന്ധിച്ച്‌ സംസ്ഥാനത്ത്‌ വർഗീയസംഘർഷമുണ്ടാക്കാനുള്ള പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്‌ കേതകി സിങ്‌ മതമനുസരിച്ച്‌ സർക്കാർസേവനം വിഭജിച്ചുനൽകാൻ പരസ്യമായി ആഹ്വാനം ചെയ്‌തത്‌.
മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ചു നിർത്തുന്നതാണ് മോദി ഭരണം മുന്നോട്ടുവയ്ക്കുന്ന രീതി. മനുഷ്യനെ മനുഷ്യനായി കാണാനോ മതത്തിന് അതീതമായി അവർക്ക് വേണ്ട പരിഗണന കൊടുക്കാനോ ബിജെപി സർക്കാരിന് കഴിയുന്നില്ല, അല്ലെങ്കിൽ തയ്യാറല്ല എന്ന കാര്യം പകൽപോലെ സ്പഷ്ടമാണ്.
ഇത് അംഗീകരിച്ചു കൊടുത്താൽ വെള്ളത്തിനും ഭക്ഷണത്തിനും റോഡിനും എന്ന് തുടങ്ങി സകല കാര്യങ്ങൾക്കും ഈയൊരു തരാം തിരിവ് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കും എന്നത് പകൽ പോലെ വ്യക്തമാണ്. ഇതുകൊണ്ടാണ്.. ഇതുകൊണ്ടൊക്കെ തന്നെയാണ് കേരളത്തിൽ താമര വിരിയാൻ സമ്മതിക്കില്ലെന്ന് ബുദ്ധിയുള്ള എല്ലാ മനുഷ്യരും ഒരു പോലെ വാശി പിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *