Your Image Description Your Image Description

തീവ്ര ഇസ്ലാമിസ്റുകൾക്ക് മുട്ടൻ പണിയാൻ യുപിയിൽ യോഗി ആദിത്യനാഥ്‌ നൽകികൊണ്ടിരിക്കുന്നത്. അനധികൃതമായി കയ്യടി പണിത പള്ളികളും വീടുകളും അടക്കം ഇടിച്ചു നിരത്തി ജിഹാദികളുടെ പദ്ധതികൾ തകർത്തിരിക്കുകയാണ് യോഗി. ഇപ്പോഴിതാ ഹോളി ആഘോഷത്തിന് മുന്നോടിയായി ,സംഭാൽ ഷാഹി ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള 10 മസ്ജിദുകൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടി. ഹോളി ഘോഷയാത്രയുടെ പാതയിൽ വരുന്നതിനാൽ മാർച്ച് 14 ന് നടക്കുന്ന ‘ലാത്ത് സാഹിബ്’ ഹോളി ആഘോഷത്തിന് മുന്നോടിയായി ഷാജഹാൻപൂരിലെ പള്ളികളും ടാർപോളിൻ കൊണ്ട് മൂടും. ഹിന്ദു, മുസ്ലീം സമുദായ അംഗങ്ങൾ പങ്കെടുത്ത സമാധാന സമിതി യോഗം ഇന്ന് അവസാനിച്ചതിന് ശേഷമാണ് തീരുമാനം. ഇക്കാര്യത്തിൽ ഇരു സമുദായങ്ങളും സമവായത്തിലെത്തി.”ഹോളി ഘോഷയാത്ര നടത്തുന്ന പരമ്പരാഗത പാതയിൽ വരുന്ന 10 മത സ്ഥലങ്ങളും വിശ്വാസങ്ങൾ വ്രണപ്പെടാതിരിക്കാൻ മൂടും. ഇരു വിഭാഗങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകളും ധാരണയും ഉണ്ടായിട്ടുണ്ട്” എന്ന് സാംഭാൽ എഎസ്പി ശ്രീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ഷാജഹാൻപൂരിലെ ജില്ലാ ഭരണകൂടവും ഈ വർഷം കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ഈ ആഴ്ച ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് അയോധ്യയിലുടനീളമുള്ള എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർത്ഥന ഉച്ചയ്‌ക്ക് 2 മണിക്ക് ശേഷം നടത്തുമെന്ന് നഗരത്തിലെ പ്രമുഖ പുരോഹിതൻ പറഞ്ഞു. അതേസമയം സെക്ഷൻ 126, സെക്ഷൻ 135 എന്നിവ പ്രകാരം 1015 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സംഭാൽ എസ്ഡിഎം ഡോ. ​​വന്ദന മിശ്ര പറഞ്ഞു.അക്രമങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ മുൻ കരുതൽ. അതേസമയം ഹോളി ആഘോഷിക്കങ്ങൾക്ക് തടസം ആവുന്നവർക്ക് നല്ല പണി കിട്ടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് uP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഹോളിയുടെ നിറങ്ങൾ ഇഷ്ടമല്ലാത്തവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ബഹുമാനിക്കണം. ഹോളി ദിനത്തിൽ സാംബാലിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഭരണകൂടം കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതേസമയം ഹോളി ആഘോഷ വേളയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സാംബാൽ കോട്‌വാലി പോലീസ് സ്റ്റേഷനിൽ സമാധാന സമിതിയുടെ യോഗം നടന്നു. നിറങ്ങളും ഇത്തരത്തിലുള്ള ഹൈന്ദവാഘോഷങ്ങളും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഹോളി ദിനത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സംഭാൽ സർക്കിൾ ഓഫീസർ അനുജ് ചൗധരി മതമൗലികവാദികളോട് ആവശ്യപ്പെട്ടു . . ഹിന്ദുക്കൾ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആളുകൾക്ക് നേരെ നിറങ്ങൾ എറിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ ഈ വർഷം മാർച്ച് 14 ന് വെള്ളിയാഴ്ചയാണ് ഹോളി ആഘോഷിക്കുക. എല്ലാ വെള്ളിയാഴ്ചയും മുസ്ലീങ്ങൾ ജുമ നിസ്ക്കാരം നടത്തുന്നു. അതേസമയം ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. മുസ്ലീങ്ങൾ വർഷം മുഴുവൻ ഈദിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെ, ഹിന്ദുക്കളും ഹോളിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.ഹോളി നിറങ്ങൾ കാരണം തന്റെ മതം ദുഷിക്കപ്പെടുമെന്ന് മുസ്ലീം സമൂഹത്തിലെ ആരെങ്കിലും കരുതുന്നുവെങ്കിൽ, ഹോളി ദിനത്തിൽ തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം‘ എന്ന കർശന നിർദ്ദേശം ആണ് യോഗി സർക്കാർ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *