Your Image Description Your Image Description

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചു. ഈ മാസം 29 മുതൽ കൗമാരക്കാർക്ക് ലൈസൻസിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2024 ഒക്‌ടോബറിൽ യുഎഇ സർക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഈ മാസം 29 മുതൽ പ്രാബല്യത്തിൽ വരുന്നത്.

കാറുകളും മറ്റ് ചെറിയ വാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസാണ് 17 വയസായവർക്ക് ലഭിക്കുകയെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ സന്തോഷത്തിലാണ് യുഎഇയിൽ താമസിക്കുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും.

കാർ ഓടിച്ച് സ്‌കൂളിൽ പോകാൻ ആഗ്രഹമുണ്ടെന്നും ഇനി ഇടയ്‌ക്കിടെ ചെറിയ യാത്രകൾ പോകാൻ മാതാപിതാക്കളെ ശല്യപ്പെടുത്തേണ്ടതില്ലന്നുമാണ് കുട്ടികൾ പറയുന്നത്. പൊതുഗതാഗതമില്ലാത്ത സ്ഥലങ്ങളിലേക്ക് സ്വയം ഡ്രൈവ് ചെയ്‌ത് ഇനി പോകാമല്ലോയെന്ന സന്തോഷത്തിലാണ് ചില കൗമാരക്കാർ.

പരിചയസമ്പന്നരായ പരീശിലകരുടെ കീഴിൽ പഠിച്ച് ആർടിഎ ടെസ്റ്റ് പാസായാൽ മാത്രമാണ് ലൈസൻസ് ലഭിക്കുക. അതിനാൽ, മക്കൾ വാഹനവുമായി നിരത്തിലിറങ്ങുന്നതിൽ ആശങ്കയില്ലെന്നാണ് പല രക്ഷിതാക്കളും പറയുന്നത്.

മാത്രമല്ല, യുഎഇയിൽ വാഹനമോടിക്കുന്നതിന് അച്ചടക്കം അനിവാര്യമാണ്. പുതിയ നിയമത്തെക്കുറിച്ച് കൂടുതൽ അറിയാനായി അന്വേഷണം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് . അതുപോലെ വാഹനങ്ങളുടെ പിഴയും മറ്റു രാജ്യങ്ങളെക്കാൾ കൂടുതലാണ് .

ട്രാഫിക് റൂൾ ലംഖിച്ചാൽ കടുത്ത പിഴയൊടുക്കണം . അത് സർക്കാരിന് ഒരു വരുമാനമാർഗ്ഗവുമാണ് . ഏറ്റവും കൂടുതൽ വരുമാനം ഒരുപക്ഷെ ഇതായിരിക്കുമെന്നാണ് ഒരു പൗരൻ പങ്കുവച്ചത് . അത്രയ്ക്ക് പിഴയാണ് ഈടാക്കുന്നത് . പാർക്കിങ് ഫീസുകൾ അതിലും കൂടുതലാണ് , എങ്ങോട്ട് തിരിഞ്ഞാലും എവിടെയിട്ടാലും പാർക്കിങ് ഫീസ് കൊടുക്കണം .

ചുരുക്കത്തിൽ വണ്ടിയുമെടുത്ത് പുറത്തിറങ്ങിയാൽ പൈസ ചിലവാണ്

Leave a Reply

Your email address will not be published. Required fields are marked *