Your Image Description Your Image Description

തിരുവനന്തപുരം : ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 1949ല്‍ കോട്ടയത്തെ കല്ലറയിലാണ് ജനനം.

ദളിത്പക്ഷത്തുനിന്നുള്ള ശക്തമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടിയ ചിന്തകനാണ് കെ കെ കൊച്ച്. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *