Your Image Description Your Image Description

എന്തൊരു വർഗീയ വാദമാണ് ബിജെപി സർക്കാർ കാണിക്കുന്നത് ഇന്ത്യയുടെ മുഴുവൻ ഭരണ തലപ്പത്ത് ഇരുന്നു കൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളെ രണ്ട് ചേരിയിൽ ആക്കി മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്നതും കൊന്നൊടുക്കുന്നതും മുസ്ലിം മത വിഭാഗത്തിനെ താറടിച്ചു കാണിക്കുന്നതുംഈ കഴിഞ്ഞ ദിവസമാണ് യോഗി മുസ്ലിങ്ങൾ ജുമാ നിസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ ഒരു വിവാദ പ്രസ്താവന നടത്തിയത് അതിനെ പിന്നാലെയാണ് ഇനി അധികാരത്തിൽ വന്നാൽ മുസ്ലിം എംഎൽഎമാരെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്ന് യാതൊരു ഉളുപ്പുമില്ലാതെ പറയുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളാണ് നിയമസഭയിലും രാജ്യസഭയിലും. അവരെ മതത്തിന്റെ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കാൻ പറയാൻ ബിജെപികാർക്ക് എന്ത് അധികാരമാണുള്ളത്. എന്തൊരു ജീർണ്ണിച്ച ചിന്താഗതിയാണിത് ഇത്.ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലീം എംഎൽഎമാരെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമർശത്തിൽ വൻ വിവാദം. മുസ്ലീം എംഎൽഎമാരെ ശാരീരികമായി തന്നെ സഭയിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്‌താവന. 2026ൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുവേന്ദു അധികാരിയുടെ പരാമർശം എന്നതാണ് ശ്രദ്ധേയമായ കാര്യം.ഇതിന് പിന്നാലെ പ്രതിഷേധം ആഞ്ഞടിക്കുകയാണ് സുവേന്ദു അധികാരിക്ക് എതിരെ. ഇതിനെ വിദ്വേഷ പ്രസംഗം എന്നാണ് തൃണമൂൽ വിശേഷിപ്പിച്ചത്. മാത്രമല്ല സുവേന്ദു അധികാരിയുടെ മാനസിക സ്ഥിരതയെ അവർ ചോദ്യം ചെയ്യുകയും ചെയ്‌തു. ബിജെപിയുടെ ഹാൽദിയ എംഎൽഎ തപസി മൊണ്ടൽ കഴിഞ്ഞ ദിവസം ടിഎംസിയിലേക്ക് കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സുവേന്ദു അധികാരിക്ക് തിരിച്ചടിയായി പുതിയ വിവാദം ഉയർന്നുവരുന്നത്.നേരത്തെ മമത സർക്കാരിനെതിരെയും ടിഎംസിക്കെതിരെയും രൂക്ഷമായ ഭാഷയിൽ സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത ബാനർജിയുടെ സര്‍ക്കാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അവരെ വേരോടെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.നേരത്തെ ഫെബ്രുവരി 17 മുതൽ ബജറ്റ് സമ്മേളനം തീരുന്നത് വരെ സഭയിൽ സസ്‌പെൻഷൻ നേരിട്ട വ്യക്തി കൂടിയാണ് സുവേന്ദു അധികാരി. അതിനിടെ സുവേന്ദു അധികാരിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. ഇതോടെയാണ് ടിഎംസി ഉൾപ്പെടെ വിമർശനം ശക്തമാക്കുന്നത്.സഹ നിയമസഭാംഗങ്ങൾക്കെതിരെ ഇത്തരം വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് ചേരുന്ന കാര്യമല്ലെന്നാണ് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ചൂണ്ടിക്കാട്ടിയത്. സുവേന്ദു അധികാരിയുടെ പ്രസംഗം ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നും ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.’പാർലമെന്റിലോ സംസ്ഥാന അസംബ്ലികളിലോ ചർച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ മതം ഉയർത്തിക്കാട്ടുന്നതും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട എംഎൽഎമാരെ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത് അപകടകരവും പ്രകോപനപരവുമാണ്. ഇതൊരു ക്രിമിനൽ കുറ്റം കൂടിയാണ്’ എന്നായിരുന്നു കുനാൽ ഘോഷ് പറഞ്ഞത്.നേരത്തെയും സമാനമായ രീതിയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ചരിത്രമുള്ള വ്യക്തിയാണ് സുവേന്ദു അധികാരി. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കരുതലോടെയാവും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം എന്നാണ് വിലയിരുത്തൽ. മമതയും ടിഎംസിയും ആവട്ടെ വിഷയം വലിയ രീതിയിൽ പ്രചാരണ ആയുധമാക്കും എന്നാണ് നിലവിലെ സംഭവങ്ങൾ നൽകുന്ന സൂചന.ഇന്ത്യയിലാകമാനം ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സംഭവിക്കാൻ പോകുന്നത് ഇതുതന്നെയാണ് പലരുടെയും മനസ്സിൽ ഒളിപ്പിച്ചുവെച്ച കാര്യം ചിലരുടെ നാവിൽ കൂടി പുറത്തു വരുന്നു എന്ന് മാത്രം. മുസ്ലിം മത വിഭാഗത്തിനും മാത്രം ഇത്രയും അവഗണനയും ക്രൂരതയും കൽപ്പിക്കാൻ എന്ത് തെറ്റാണ് അവർ ചെയ്തത്. മോഡി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഇന്ത്യയിൽ നിന്ന് മുസ്ലിം സഹോദരങ്ങളെ ഓടിക്കാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയ്ക്ക് യാതൊരു ന്യായീകരണവും ഇല്ല. ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും പാഴ്സിക്കും ഒരേ അധികാരവും അവകാശവും ഉള്ള മണ്ണിൽ മോദി സർക്കാർ കാണിക്കുന്നത് ശുദ്ധനെറികേടാണ്

Leave a Reply

Your email address will not be published. Required fields are marked *