Your Image Description Your Image Description

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങി ബിസിസിഐ. മാര്‍ച്ച് 22ന് തുടങ്ങുന്ന ഈ സീസണ്‍ മുതലാവും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക. താരങ്ങള്‍ ഒരു ബസ്സില്‍ തന്നെ യാത്ര ചെയ്യണമെന്നും, കുടുംബാംഗങ്ങള്‍ ഡ്രസിങ് റൂമുകളില്‍ കയറുന്നതു വിലക്കണമെന്നും ബിസിസിഐ വിവിധ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ താരങ്ങള്‍ കയ്യില്ലാത്ത ടീഷര്‍ട്ടുകള്‍ ധരിക്കരുതെന്നും നിര്‍ദേശമുണ്ട്. പ്രഫഷനല്‍ അന്തരീക്ഷം നിലനിര്‍ത്താനാണ് ഇതെന്നാണേ വിശദീകരണം.

താരങ്ങള്‍ സ്ലീവ്‌ലെസ് ടീഷര്‍ട്ടുകള്‍ ധരിച്ചാല്‍ ആദ്യം താക്കീത് നല്‍കും. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ചുമത്താനാണ് തീരുമാനം. ഐപിഎല്ലിലെ ടീമുകളുടെ മാനേജര്‍മാരുമായി ബിസിസിഐ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്നു വിശദീകരിച്ചത്. പരിശീലനത്തിനായും താരങ്ങള്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും ആവശ്യമെങ്കില്‍ രണ്ടു ബാച്ചുകളായി താരങ്ങള്‍ക്ക് വരാമെന്നുമാണ് ബിസിസിഐയുടെ നിലപാട്. പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബത്തിന് ഡ്രസിങ് റൂമില്‍ പ്രവേശനമുണ്ടാകില്ല.

താരങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഹോട്ടലില്‍നിന്ന് സ്റ്റേഡിയങ്ങളിലേക്ക് പോകാന്‍ വേറെ വാഹനം ഉപയോഗിക്കേണ്ടിവരും. മത്സരങ്ങള്‍ക്ക് തൊട്ടുമുന്‍പ് ഗ്രൗണ്ടില്‍വച്ച് താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതും ഇനി നടക്കില്ല. മത്സരങ്ങള്‍ക്കിടെ കുറഞ്ഞത് രണ്ടോവറുകളെങ്കിലും താരങ്ങള്‍ വിക്കറ്റ് വേട്ടക്കാര്‍ക്കും റണ്‍വേട്ടക്കാര്‍ക്കുമുള്ള പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്പുകള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

മാര്‍ച്ച് 22നാണ് ഐപിഎല്‍ 2025 സീസണിന് തുടക്കമാകുന്നത്. മാര്‍ച്ച് 20ന് മുംബൈയില്‍ ടീം ക്യാപ്റ്റന്‍മാര്‍ ഒത്തുചേരും. സാധാരണയായി ഉദ്ഘാടന മത്സരം നടക്കുന്ന നഗരത്തിലാണ് ക്യാപ്റ്റന്‍മാരുടെ യോഗവും ചേരാറുള്ളത്. ഇത്തവണ അതും മാറി. കൊല്‍ക്കത്തയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം

Leave a Reply

Your email address will not be published. Required fields are marked *