Your Image Description Your Image Description

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ കൊഴുകൊഴുക്കുകയാണ് ഐസ്ക്രീം വിപണി. കനത്ത ചൂട്, ഉത്സവ, പെരുന്നാൾ സീസൺ എല്ലാം കൂടി ഒന്നിച്ചപ്പോൾ ഐസ്‌ക്രീമിന് ഡിമാൻഡ് ഏറി. വെന്തുരുകുന്ന ചൂടിൽ നിരവധി ഐസ്‌ക്രീം ബ്രാൻഡുകളാണ് വില്പനയ്ക്കായി വിവിധ രുചികളിൽ വിപണിയിലുള്ളത്. ഐസ്‌ക്രീമുകൾക്കൊപ്പം ഫ്രൂട്ട് ബാർ,ചോക്കോ ബാർ,കോൺ,കുൽഫി എന്നിവയും സ്ഥാനംപിടിച്ചിട്ടുണ്ട്. 10-50 രൂപ വരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതൽ വിറ്റുപോകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം കൂടുതൽ ഐസ്‌ക്രീമുകൾ വിറ്റ്പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വേനലായതോടെ ഫാമിലി പായ്ക്കുകളുടെ ആവശ്യവും കൂടിയിട്ടുണ്ട്. വാനില ഐസ്‌ക്രീമുകൾക്കാണ് പ്രിയം. സിപ്പ് അപ്പിനെ ഓർമിപ്പിക്കുന്ന ‘സിപ്പി, ബാറുകൾക്കും കോണുകൾക്കും പുറമേ മിൽകീസ്, ഫ്രൂട്ടിക്കിൾ വിഭാഗങ്ങളിലും ഇഷ്ടക്കാരേറി. ഡിസംബർ മുതൽ വിപണി ഉഷാറായിരുന്നു. ഉത്സവ പറമ്പുകളിൽ കുറഞ്ഞത് മൂന്നും നാലും വണ്ടികളിലാണ് കച്ചവടം. കമ്പനി നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാൽ റിസ്കും കുറവ്. കച്ചവടക്കാർക്ക് ലാഭം കൂടുതലുമാണ്. ഇനി മേയ് വരെ തിരിഞ്ഞു നോക്കേണ്ടതില്ലെന്നാണ് നിഗമനം. ഐസ്‌ക്രീം വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി വെറൈറ്റികൾ പരീക്ഷിക്കുകയാണ് മിൽമ. കുൽഫിയടക്കം ജനപ്രിയമായതോടെ കൂടുതൽ പരീക്ഷണങ്ങൾ വിപണിയിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *