Your Image Description Your Image Description

പാലക്കാട് കഞ്ചിക്കോട്ട് , വീട്ടിൽ ക‌ഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു . ബീഹാർ സുൽത്താൽപൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരിയാണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് പിടികൂടുമ്പോൾ ഇയാളുടെ പക്കൽ ഒന്നര കിലോ കഞ്ചാവ് ഉണ്ടായിരുന്നു .

ഒൻപത് വർഷം മുൻപാണ് തൊഴിൽ തേടി അൻസാരി കഞ്ചിക്കോട് എത്തിയത്. തുടക്കത്തിൽ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തിരുന്നു . പിന്നീട് കട വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപനയായിരുന്നു തുടക്കം.

പിന്നീട് കഞ്ചാവ് വിൽപന പതിവാക്കി. ഇപ്പോൾ പിടികൂടിയ കഞ്ചാവ് തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. കഞ്ചാവ് വിൽപനയിലൂടെ ലഭിച്ച പണം കൊണ്ട് ഇയാൾ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബര വീടും നിർമിച്ചു .

ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുത് . നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലെ പല സ്ഥലങ്ങളിലും ബംഗാളികളെന്ന് ഒറ്റവാക്കിൽ പറയുന്ന ഇവന്മാർ സ്ഥലം വാങ്ങി വീടൊക്കെ നിർമ്മിച്ചിട്ടുണ്ട് . അവിടെയൊക്കെ നടക്കുന്നത് ഇതുപോലെയുള്ള ലഹരി വസ്തുക്കളുടെ കച്ചവടവുമൊക്കെയാണ് .

ഭാവിയിൽ കേരളം ഒരു ബംഗാളായി മാറും . ഇങ്ങനെ സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുന്ന ഇവർക്ക് വോട്ടവകാശവും ലഭിക്കുന്നു , ഇവർക്കെല്ലാം റേഷന്കാര്ഡും ആധാർ കാർഡുമൊക്കെയുണ്ട് . നമുക്കിടയിൽ നടക്കുന്ന അക്രമ സംഭവങ്ങളിലെ പ്രതികളിൽ കൂടുതലും ഇവരാണ് .

ഇവർ ജനവാസമുള്ളയിടത്തു കൂട്ടത്തോടെവന്ന് താമസിക്കുന്നു . എവിടെ ഇവന്മാർ താമസിക്കുന്നുവോ അവിടെ പരിസരങ്ങളിലുള്ള വീട്ടുകാർക്ക് ഭീഷണിയാണ് , ഇവന്മാരെ വല്ലതും പറഞ്ഞാൽ കൂട്ടത്തോടെ വന്ന് തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും .

പോലീസിൽ പരാതിയുമായി ചെന്നാലോ അവർ മൈൻഡ് ചെയ്യുകയില്ല . ഒരു പക്ഷെ അവർ തിരക്കിവന്നാലോട്ട് അവന്മാരെ കിട്ടത്തുമില്ല, ഇവരെ ഇങ്ങനെ വളർത്തിവിടുന്നത് നമ്മൾതന്നെയാണ് . അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

ഇവരെക്കുറിച്ചു നമ്മുടെ സർക്കാരിന്റെ കയ്യിൽ വല്ല രേഖയുമുണ്ടോ ? ചോദിച്ചാൽ ഉണ്ടെന്ന് പറയും , ഇവർ വരുന്നതോ പോകുന്നതോ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നൊക്കെ നിബന്ധനകളുണ്ട് , പക്ഷെ അതൊന്നും പാലിക്കാറില്ല .

അതുകൊണ്ടെന്താ അവന്മാർ വരുന്നതും പോകുന്നതുമൊന്നും ആരും അറിയില്ല , ഇവന്മാർ ഏത് ദേശക്കാരാണെന്ന് പോലും അറിയില്ല , അതിനൊരു ഉദാഹരണമാണ് ഇവന്മാരുടെ ഇടയിൽ നിന്നും ബംഗ്ളാദേശികളെ പിടികൂടിയത്, വ്യാജ ആധാരക്കാർഡും മറ്റ് രേഖകളും ഉണ്ടാക്കിയാണ് ഇവന്മാർ ഇവിടെ താവളമടിച്ചത് ,

നമ്മുടെ ആളുകളെ കൊന്നിട്ട് സ്ഥലം വിറ്റാൽ പോലും കണ്ടെത്തുക പ്രയാസമാണ് , ഇവന്മാരൊക്കെ അവരുടെ നാടുകളിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടായിരിക്കും ഇങ്ങോട്ട് വരുന്നത് , പലരുടെയും ഒളിത്താവളമാണ് ഇവിടം .

അവന്മാർക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാൻ നമ്മുടെ ആളുകൾ തന്നെയുണ്ടല്ലോ , അപ്പോൾ അവന്മാർക്ക് എന്തുമാകാം .

Leave a Reply

Your email address will not be published. Required fields are marked *