Your Image Description Your Image Description

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ എം.ജി സർവകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി ആൻഡ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ 2025 മാർച്ച് 13 രാവിലെ 10 മണിക്ക് മെഡിറ്റേഷൻ ആൻഡ് മെമ്മറി മാനേജ്‌മെന്റ് എന്ന വിഷയത്തിൽ സൗജന്യ സോഫ്റ്റ് സ്‌കിൽ പ്രോഗ്രാം നടത്തുന്നു.

സെന്റർ ഫോർ യോഗ സെമിനാർ ഹാളിൽ ഡോ. സുധീഷ് ആചാര്യർ നയിക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 മാർച്ച് 12നു മുമ്പായി 0481-2731025, 9495628626 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *