Your Image Description Your Image Description

തെന്നിന്ത്യന്‍ സിനിമകള്‍ വ്യത്യസ്തമായ കഥ പറച്ചിലുകളിലൂടെ ശ്രദ്ധ നേടുകയാണെന്ന് സംവിധായിക കിരണ്‍ റാവു. മലയാള സിനിമ പോലുള്ള ഇന്‍ഡസ്ട്രികള്‍ സര്‍ഗ്ഗാത്മകമായ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നു. മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം ആര്‍ട്ടിസ്റ്റിക്കലായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അത് വളരെ വ്യത്യസ്തമായ ഐഡിയയായിരുന്നു എന്ന് കിരണ്‍ റാവു അഭിപ്രായപ്പെട്ടു.

ചെറിയ ഇന്‍ഡസ്ട്രികളാണെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ നിര്‍മാതാക്കള്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാകും. അതിനാല്‍ തന്നെയാണ് അവര്‍ പ്രേക്ഷകരുമായി അടുത്ത് നില്‍ക്കുന്നതും. സ്വന്തം സംസ്‌കാരം, ഭാഷ, സമൂഹം എന്നിവയെ മാത്രം പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണ് എന്ന വസ്തുതയില്‍ നിന്നാണ് അവര്‍ക്ക് ഇത്തരം ധൈര്യം ലഭിക്കുന്നത്. നിര്‍മ്മാതാക്കള്‍ അവരുടെ പ്രേക്ഷകരെ നന്നായി മനസ്സിലാക്കുന്നു എന്നത് അവിശ്വസനയീമായ കാര്യമാണ് എന്നും സംവിധായിക പറഞ്ഞു.

ബോളിവുഡ് വളരെ വലിയൊരു ഇന്‍ഡസ്ട്രിയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ സിനിമ ചെയ്യുന്നത് എന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാര്‍ ഓര്‍ക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളവ ചെയ്യണമെന്ന് നിര്‍മാതാക്കള്‍ ആഗ്രഹിക്കുമ്പോഴാണ് വിജയിച്ച മറ്റുഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവര്‍ പോകുന്നതെന്നും കിരണ്‍ റാവു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *