Your Image Description Your Image Description

നിറങ്ങൾ കൊണ്ടുള്ള ആഘോഷം കൂടാതെ, ഈ ദിവസം, ആളുകള്‍ മധുരം നിറഞ്ഞതും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ കഴിക്കുകയും പങ്കുവെക്കുകയും ചെയ്യും. പരമ്പരാഗതമായ തണ്ടായി, ഗുജ്ജിയ, മാൽപുവ, പുരാൻ പോളി, ഭാംഗ് എന്നിവ ഹോളി സമയത്തെ സാധാരണ പാനീയങ്ങളായും ഭക്ഷണങ്ങളായും ഉത്തരേന്ത്യയില്‍ പങ്കുവെക്കപ്പെടുന്നു.

ഹോളിയില്‍ വളരെ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് മഥുര. മഥുര ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നതിനാൽ, മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ മഥുരയിലെത്താറുണ്ട്. 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ആളുകൾ പൂക്കളും നിറങ്ങളും ഉപയോഗിച്ച് ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ലാത്ത് മാർ ഹോളി’ ആഘോഷിക്കുന്ന ബർസാനയാണ് മറ്റൊരു പ്രശസ്തമായ സ്ഥലം. ഇവിടെ സ്ത്രീകൾക്ക് പുരുഷന്മാരെ വടികൊണ്ട് അടിക്കുന്ന ഒരു പാരമ്പര്യവുണ്ട്, പുരുഷന്മാർ പരിച കൊണ്ട് സ്വയം സംരക്ഷിക്കുന്നു.

ദക്ഷിണേന്ത്യയിൽ, ആളുകൾ ഹോളിയിൽ സ്നേഹത്തിന്റെ ദൈവമായ കാമദേവനെ ആരാധിക്കുന്നു. പഞ്ചാബിൽ, ‘ഹോള മൊഹല്ല’ എന്ന പേരിലാണ് ആഘോഷം. ഈ ദിവസം ആളുകൾ അവരുടെ ആയോധന കലകൾ ആളുകള്‍ മുമ്പില്‍ പ്രകടിപ്പിക്കും. രാജസ്ഥാന്‍ നഗരമായ ഉദയ്പൂരിലെ ഹോളി ആഘോഷങ്ങളും ലോക പ്രശസ്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *