Your Image Description Your Image Description

സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിപ്രകാരം തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ വാരനാട് ഗവ. എൽ പി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ വർണക്കൂടാരം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സന്തോഷത്തോടെ, അഭിരുചിക്കനുസരിച്ച് കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശുസൗഹൃദവുമായ പ്രവർത്തനയിടങ്ങൾ ഒരുക്കുക എന്നതാണ് വർണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി സ്കൂൾ പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കുട്ടികളിൽ ഭാഷാശേഷി വളര്‍ത്തുന്നതിന് സഹായിക്കുന്ന ഭാഷാ വികാസയിടം, ലഘുശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം, കളിയിടം തുടങ്ങി 13 പ്രവര്‍ത്തന ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വായന, വര, അഭിനയം, സംഗീതം തുടങ്ങിയ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ 13 ഇടങ്ങളും സഹായിക്കും. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം പ്രവീൺ ജി പണിക്കർ അധ്യക്ഷനായി. സ്കൂൾ പ്രഥമധ്യാപിക എൻ ഉഷ, പിടിഎ പ്രസിഡൻ്റ് എം പ്രശാന്ത്, ബിആർസി ട്രെയിനർ ബിന്ദു ടീച്ചർ, എസ്എംസി അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *