Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ‘ആരോഗ്യം ആനന്ദം; അകറ്റാം അർബുദം’ പദ്ധതിയുടെ ഭാഗമായി മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി നാലുമുതൽ നടത്തിവന്ന കാൻസർ നിർണയ ക്യാമ്പ് സമാപിച്ചു. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ(സിഎച്ച്സി) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ കൊപ്പാറേത്ത്, ബിന്ദു സുഭാഷ്, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ലേഖ, പൾമനോളജിസ്റ്റ് ഡോ. ഉമേഷ്, ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *