Your Image Description Your Image Description

എലെക്ഷൻ അടുക്കാറായതോടു കൂടി എല്ലാവരുടെയും ചിന്ത കേരളം ഇനി ആര് ഭരിക്കുമെന്നതാണ്. ഇടതു പക്ഷം തന്നെ തുടരണമെന്നാണ് ജനങ്ങളുടെ ഉള്ളിലെങ്കിലും പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്.
ഈ അവസരത്തിൽ, ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് ബിഗ് ബോസ് മലയാളം സീസൺ 5 ജേതാവ് അഖിൽ മാരാർ പറയുകയുണ്ടായി . അഖിലിന്റെ അഭിപ്രായത്തിൽ കഴിവില്ലാത്ത പ്രതിപക്ഷമാണ് ഇപ്പോഴുള്ളത് .സോഷ്യൽ മീഡിയയിലെ പോസ്റ്റ് വഴിയാണ് അഖിൽ മാരാർ തന്റെ പ്രതികരണം രേഖപ്പെടുത്തിയത് .
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് പക്ഷം ജയിക്കുമെന്നും അത്രയേറെ ചിന്താശേഷി ഇല്ലാത്ത ഒരു പ്രതിപക്ഷമാണ് നമുക്കുള്ളതെന്നും അഖിൽ പറയുന്നുണ്ട് . എങ്ങനെയാണു കമ്മ്യൂണിസ്‌റ് പാർട്ടി വീണ്ടും അധികാരത്തിൽ എത്തുന്നതെന്ന് താൻ പറയാമെന്നു പറയുന്ന അഖിൽ കോവിഡ് കാലത് ആ മഹാമാരിയെ അതിജീവിക്കാൻ വേണ്ടി പിണറായി സർക്കാർ ചെയ്ത പ്രവർത്തനങ്ങളിൽ ആളുകൾ സംതൃപ്തരാവുകയും ഇതോടു കൂടി പിണറായി സർക്കാരിനോട് ജനങ്ങൾക്ക് മമത വരുകയുമായിരുന്നു.
വയനാട്ടിലെ ദുരന്തം നടന്ന സ്ഥലത്തുള്ള പുനരധിവാസത്തിന് വേണ്ട കാര്യങ്ങൾ 2025 പകുതിക്ക് ശേഷം വയനാട്ടിൽ കാര്യങ്ങൾ ചെയ്ത് തുടങ്ങുമെന്നും 2026 മാർച്ച് മാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും അഖിൽ പറയുന്നുണ്ട് . അതോടെ പാവങ്ങളുടെ കണ്ണീർ ഒപ്പിയ പിണറായി മഹാൻ ആയി മാറുമെന്നും അഖിൽ പറയുന്നുണ്ട്. . ഏകദേശം ഈ വർഷം അവസാനത്തോടെ ദേശീയ പാത വികസനം കേന്ദ്രം പൂർത്തിയാക്കും. ഇതോടു കൂടി കോൺഗ്രസിന്റെ വായ അടയും. വയനാടിന് വേണ്ടി നല്ലത് ചെയ്ത സർക്കാരിനെ എതിർക്കാൻ കോൺഗ്രസ്സിന് കഴിയുകയുമില്ല. .
മാത്രമല്ല, പെൻഷൻ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. അതിനേക്കാൾ ഉപരി ഓരോ മണ്ഡലങ്ങളിലും സിപിഎം മികച്ച സ്ഥാനാർഥികളെ നിർത്തുമ്പോൾ അപ്പുറത്തു അധികാര കൊതി മൂത്ത കടൽ കിഴവന്മാർ സീറ്റിന് വേണ്ടി പരസ്പരം കൊത്തി കീറുമെന്നും അഖിൽ കൂട്ടിച്ചേർക്കുന്നുണ്ട്. .

ജയിച്ചാൽ മുഖ്യമന്ത്രി ആവണം എന്ന് മനസ്സിൽ ആഗ്രഹമുള്ള ഓരോരുത്തരും പാർട്ടിയിലെ തന്റെ എതിരാളികളെ തോൽപ്പിക്കാൻ കൂടുതൽ ആഗ്രഹിക്കും. ഇന്നലെകളിൽ കോൺഗ്രസിന് വോട്ട് ചെയ്ത പലരും മരണപ്പെട്ടു പോകുമ്പോൾ പുതിയ തലമുറയെ ഒരു രീതിയിലും ഈ പാർട്ടി ആകർഷിക്കുന്നില്ല. മാത്രമല്ല, അവർക്ക് ഇഷ്ടമുള്ള വിശ്വാസമുള്ള നേതാക്കന്മാർ ഷാഫി, രാഹുൽ, മാത്യു കുഴൽനാടന് ഒഴിച്ച് ആരുമില്ല എന്ന അവസ്ഥയിൽ ആയി പ്രതിപക്ഷ നിരയിൽ.
അതിനേക്കാൾ ഉപരി ഇടത് പക്ഷത്തെ വീണ്ടും അധികാരത്തിൽ എത്തിക്കാനും അധികാരത്തിൽ നിന്നും കോൺഗ്രസിനെ മാറ്റാനും ചാണക്യ തന്ത്രങ്ങൾ ബിജെപി യും ഒരുക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥിയെ 6 മാസം മുൻപ് തീരുമാനിക്കണം. അയാൾക്ക് എല്ലാ വാർഡിലെയും 100 വീടുകളിൽ നിന്ന് 150 രൂപ മാസം നൽകണം. ഇതൊന്നും കോൺഗ്രസിനെ കൊണ്ട് കഴിയുന്ന കാര്യമല്ലെന്നും മാരാർ പറയുന്നുണ്ട്.

15000 രൂപ മാസം ലഭിക്കുന്ന ഈ നിയുക്ത സ്ഥാനാർഥി പൂർണ സമയം പാർട്ടിക്ക് വേണ്ടിയും അന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുക. പഞ്ചായത്തിലെ ക്രമക്കേടുകൾ കണ്ടെത്തി പൊതു മധ്യത്തിൽ എത്തിക്കുക. പാർട്ടി അത് ഏറ്റെടുക്കുക. വിശ്വാസം ഉള്ള ഒരുവൻ വിചാരിച്ചാൽ രാഷ്ട്രീയം നോക്കാതെ ജനം അവന്റെ കൂടെ നിക്കും. ഓരോ വാർഡും പിടിച്ചെടുത്താൽ പഞ്ചായത്ത് നിയമസഭ പതിയെ കൂടെ വരും.നാളെ മുതൽ ഈ സർക്കാരിന്റെ ചെയ്തികളെ ചർച്ച ആക്കുക. വയനാട്ടിലെ ജനങ്ങൾക്ക് അർഹമായ നീതി എത്രയും പെട്ടെന്ന് നേടികൊടുക്കുക.
കോൺഗ്രസ് പരസ്പരം പോരാടുന്നത് നിർത്തിയിട്ട ജനങ്ങൾക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ സാഹചര്യം മൊത്തത്തിൽ മാറുമെന്നാണ് അഖിൽ പറയുന്നത്. മാത്രമല്ല, ഇപ്പോഴത്തെ ഇവരുടെ പ്രശനം സ്ഥാനാർഥികളായി നിർത്തുന്ന പ്രായം ചെന്ന ആളുകൾ ആണെന്നും അതിനു വേണ്ടി യുവാക്കളെ സ്ഥാനാർഥികളായി നിർത്തണമെന്നും അഖിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *