Your Image Description Your Image Description

തമ്പുരാന്മാരെ കാണുമ്പോൾ പ്രജകൾ കുറച്ച അകലം പാലിക്കണമെന്ന സിസ്റ്റം ഇന്ത്യയിൽ മുൻപ് നില നിന്നിരുന്നു .രാജഭരണം ആയിരുന്നതുകൊണ്ടു ആളുകളെല്ലാം അത് പാലിച്ചു പോന്നിരുന്നു എന്ന് വേണം പറയാൻ. അന്നൊക്കെ അവരാരെങ്കിലും നടവഴിയിലൂടെ പോവുമ്പോൾ മറ്റുള്ളവർ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അവർ കാണാതെ ഒളിച്ചു നിൽക്കണമെന്നും, അവർ അമ്പലത്തിൽ പോയാൽ അമ്പലത്തിൽ നിന്നിറങ്ങി രണ്ടു വെടിയും പൊട്ടിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവർക്ക് അമ്പലത്തിൽ കയറാൻ പാടുള്ളു എന്നുമൊക്കെയായി നീളുന്നു കാര്യങ്ങൾ. അത് പഴങ്കഥ, ജനാതിപത്യം വരുന്നതിനു മുൻപേയുള്ള കാര്യം. ഇപ്പൊ ജനാധിപത്യ ഭരണമായതിനാൽ അതൊന്നും ഇനി നടക്കില്ല.ല്ലേ?
എന്നാൽ അതൊക്കെ വെറും വ്യാമോഹം മാത്രം. നമ്മുടെ മോഡി രാജാവിന്റെ മുൻപിൽ ഇന്ത്യ ഇന്നും രാജ്യ ഭരണ കാലത്താണ്. അവിടെ ഭരിക്കുന്ന ഒരേയൊരു രാജാവ് നരേന്ദ്ര മോദിയും. കഴിഞ്ഞ ദിവസം ഗുജറാത്തിലെ രത്തൻ ചൗക്കിൽ നടന്ന സംഭവങ്ങൾ കാണുമ്പോൾ അതാണ് മനസ്സിലാവുന്നത് .
കഴിഞ്ഞ ദിവസം ഒരു വിഡി വൈറൽ ആയിരുന്നു. ആ വിഡിയോയിൽ ഒരു ചെറിയ കുട്ടിയെ മർദ്ദിച്ച് അവശനാക്കുകയും മുടി പിടിച്ചു വലിക്കുകയുമാണ് മോദിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥൻ ചെയ്യുന്നത് കാണാം . കുട്ടി ചെയ്ത കുറ്റമെന്താണെന്നു വെച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹാം കടന്നു പോവാനുള്ള വഴിയിലേക്ക് അബദ്ധത്തിൽ സൈക്കിൾ ഓടിച്ചു എത്തി എന്നതാണ്. സംഭവം ആളുകൾ ഏറ്റെടുത്തു എന്ന് മനസ്സിലായതോടെ, ആളുകളുടെ കണ്ണിൽ പൊടിയിടാനായി സബ് ഇൻസ്പെക്ടർ ബി എൽ ഗാധ്‌വിയെ സൂറത്തിൽ നിന്നും മോർബിയിലേക്ക് സ്ഥലംമാറ്റുകയും അദ്ദേഹത്തിൻറെ ഇൻക്രിമെൻ്റ് ഒരു വർഷത്തേക്ക് നിർത്തി വയ്ക്കുകയും ചെയ്തു. പോരെ? ഇനിയെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഇത് കേട്ടാൽ തോന്നും ആ സബ് ഇൻസ്‌പെക്ടർ അയാളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന്. ഇതിനൊക്കെ അയാൾക് കൃത്യമായ മാർഗ നിർദ്ദേശം മുകളിൽ നിന്നും കിട്ടിയിട്ടുണ്ടാവുമെന്നും അതിനനുസരിച്ചു മാത്രാണ് അയാൾ പ്രവർത്തിച്ചതെന്ന്മൊക്കെ നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്.
വെള്ളിയാഴ്ച വൈകുന്നേരം സൂറത്തിലെ ലിംബായത്തിൽ നടക്കുന്ന പൊതുയോഗത്തിൽ മോദി എത്താനിരിക്കെയാണ് സംഭവം നടന്നത് . സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ സൂറത്ത് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ കോൺവോയ് റൂട്ടിന്റെ റിഹേഴ്സൽ നടത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം റിഹേഴ്സലിനിടെ ലിംബായത്ത് മെയിൻ റോഡിലൂടെ ഒരു വാഹനവ്യൂഹം കടന്നു പോകുമ്പോൾ സൈക്കിൾ ഓടിച്ചു കൊണ്ടിരുന്ന ആൺകുട്ടിയെ പോലീസ് കണ്ടെങ്കിലും വാഹനവ്യൂഹം യാത്ര തുടർന്നു . പക്ഷേ പിന്നീട് പ്രധാന റോഡിൽ നിലയുറപ്പിച്ച സബ് ഇൻസ്പെക്ടർ കുട്ടിയെ പിടികൂടി മർധിക്കുകയായിരുന്നു.
വീഡിയോ ചർച്ചയായതോടെ സൂറത്ത് പോലീസിന്റെ ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി കമ്മീഷണർ അനിത വനാനി, പ്രധാനമന്ത്രിയുടെ സുരക്ഷാ യൂണിറ്റിൽ നിന്ന് ഇയാളെ സൂറത്ത് പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയായി പറഞ്ഞു.
അവൻ നടക്കാൻ പോയതായിരിക്കുമെന്നു കരുതിയെന്നും പക്ഷേ മണിക്കൂറുകൾ ആയിട്ടും അവനെ കാണാതായപ്പോൾ ഞങ്ങൾ പരിഭ്രമിച്ചുവെന്നും കുട്ടിയുടെ ബന്ധു പറയുകയുണ്ടായി . രാത്രി 9 .30 യോടെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി, പോലീസ് തന്നെ മർദ്ദിച്ചെന്നും പക്ഷേ എന്തിനാണ് മർദ്ദിച്ചിരുന്നതെന്ന് അറിയില്ലെന്നും പറഞ്ഞു . പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തുവത്രേ. പോലീസുകാർ അവനെ ആക്രമിക്കുന്നതിന് പകരം കൗൺസിലിംഗ് നൽകലായിരുന്നു വേണ്ടതെന്ന് കുട്ടിയുടെ ബന്ധു കൂട്ടിച്ചേർത്തു.
ശരിക്കും പറഞ്ഞ ആളുകൾ അത്രയ്ക്കൊന്നും പ്രതികരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ദിസം ഒന്നര വയസ്സുള്ള കുട്ടിയുടെ മുഖത്ത് ബൂട്ട് കൊണ്ട് ചവിട്ടിക്കൊന്ന പോലീസ് ഉള്ളിടത്ത് ഇതൊക്കെ വെറും നിസ്സാരം . അല്ലെ മിസ്റ്റർ പ്രധാനമന്ത്രി ?

Leave a Reply

Your email address will not be published. Required fields are marked *