Your Image Description Your Image Description

കൊലപാതകങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ഒരു ജീവനെയെടുക്കാൻ ആർക്കും അവകാശമില്ല എന്നത് തന്നെയാണതിനു കാരണം. എന്നാൽ മനഃപൂര്വമുള്ള കൊലപാതകവും അറിയാതെ സംഭവിക്കുന്ന കൊലയുമൊക്കെ നിയമത്തിനു മുൻപിൽ ഒരുപോലെ ആയേക്കാമെങ്കിലും കൊലപാതകം മനഃപൂർവമല്ലാത്ത ഉള്ളതാവുമ്പോ ഇരയെ പോലെ തന്നെ പ്രതിയും ദയ അർഹിക്കുന്നുണ്ട്.

യുഎഇ പോലെയുള്ള മറ്റുള്ള രാജ്യങ്ങളിൽ നമ്മുടെ നാട്ടിലെത്തും പോലെയല്ല നിയമങ്ങൾ. അവിടെ മനഃപൂർവമല്ലാത്ത ചെയ്ത കൊലയ്ക്കും അറിഞ്ഞു കൊണ്ടുള്ള കൊലയ്ക്കുമെല്ലാം ഒരേ രീതിയിലാണ് നിയമവും ശിക്ഷയുമെല്ലാം. എന്നാൽ പുറംരാജ്യങ്ങളിൽ ഇങ്ങനെ ആപത്തിൽ പെടുന്നവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ നല്ലൊരു ഭരണക്കൂടത്തിനു സാധിക്കുമെന്നതാണ് സത്യം. പക്ഷെ, നമ്മുടെ മോഡി സർക്കാരിന് ഇതിലൊന്നും വലിയ താല്പര്യമില്ല എന്നതാണ് കഴിഞ്ഞ ദിവസം മൂന്ന് ഇന്ത്യക്കാരെ കൊള്ളാൻ യുഎഇ യ്ക്ക് കഴിഞ്ഞതിൽ നിന്നും മനസ്സിലാവുന്നത്. .

ദുബായ്‌ അൽഐനിലെ ട്രാവൽ എജൻസിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ അബദ്ധത്തിൽ അറബ് പൗരനെ കൊലപ്പെടുത്തിയ മുഹമ്മദ് റിനാഷ്, ഡ്രൈവർ ആയി ജോലി ചെയ്യുന്നതിനിടെ മലപ്പുറം സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയ മുരളീധരൻ, കുഞ്ഞിനെ പരിപാലിക്കുന്ന ജോലി ചെയ്യുന്നതിനിടെ ശ്വാസം മുട്ടൽ കാരണം കുഞ്ഞു മരിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട യു പി കാരി ഷെഹ്സാദി. ഇവർ മൂന്നു പേരുമാണ് ഒരേ ദിവസം വധശിക്ഷയ്ക്ക് വിധേയരായി കൊല്ലപ്പെട്ടത്. ഇവരുടെ മൂന്നു പേരുടെ കാര്യത്തിലും ഒരിടപെടലും നടത്താൻ മോപ്പടി സർക്കാരിന് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. ഷെഹ്സാദിയുടെ കാര്യത്തിൽ ഒന്നും ചെയ്തില്ല എന്ന് പറയാനാവില്ല.

ഷെഹ്‌സാദിയുടെ മോചനത്തിനായി വിദേശമന്ത്രാലയത്തിന്റെ ഇടപെടൽ തേടി ബന്ധുക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്‌ച ഹൈക്കോടതി കേസ്‌ പരിഗണിച്ച ഘട്ടത്തിൽ മാത്രമാണ്‌ ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കിയെന്ന വിവരം വിദേശമന്ത്രാലയം അറിയിക്കുന്നത്‌. ഫെബ്രുവരി 28 ന്‌ മാത്രമാണ്‌ യുഎഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചതെന്നാണ്‌ വിദേശമന്ത്രാലയത്തിന്റെ അവകാശവാദം. എന്നാൽ ഫെബ്രുവരി 28 ന്‌ വിവരം അറിഞ്ഞിട്ടും അക്കാര്യം പുറത്തുവിടാൻ വിദേശമന്ത്രാലയം തയ്യാറായില്ല. ഷെഹ്‌സാദി വധിക്കപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുന്നതിന്‌ പകരം കോടതിയെയാണ്‌ അറിയിച്ചത്‌. എന്തൊരു കിരാത നീതിയാണെന്നു നോക്കണേ.

മലയാളികൾ വധശിക്ഷയ്‌ക്ക്‌ വിധേയരായ വിവരമാകട്ടെ ബുധനാഴ്‌ച രാത്രി വൈകി വിദേശമന്ത്രാലയം കവർ ചെയ്യുന്ന മാധ്യമപ്രവർത്തകരെ മാത്രമായി അറിയിക്കുകയായിരുന്നു.തങ്ങളുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റിൽ ഇതുരെയായി ഇന്ത്യാക്കാർ വധശിക്ഷയ്‌ക്ക്‌ വിധേയരായ വിവരം വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചിട്ടില്ല. ഇന്ത്യാക്കാരുടെ മോചനത്തിനായി യുഎഇയിലെ എംബസി പരമാവധി ശ്രമിച്ചതായി അവകാശവാദമുണ്ടെങ്കിലും ഏതെല്ലാം വിധത്തിൽ ശ്രമിച്ചുവെന്ന്‌ വിശദീകരണമില്ല. സംസ്ഥാനങ്ങൾക്ക്‌ വധശിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിയമ സഹായങ്ങൾ ഉറപ്പാക്കാൻ സാധിക്കുമായിരുന്നു. നിലവിൽ 26 ഇന്ത്യക്കാരാണ്‌ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട്‌ യുഎഇയിൽ കഴിയുന്നത്‌. എന്നാൽ ഏതെല്ലാം സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്നുള്ള വിവരങ്ങളൊന്നും തന്നെ കേന്ദ്രം നൽകുന്നില്ല.

വിദേശരാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ വിവരശേഖരണത്തിന്‌ നോർക്ക ശ്രമിക്കുന്നുണ്ട്‌. അതിനുവേണ്ടി ലീഗൽ സെല്ലുകൾ ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. വിവിധ ജിസിസി രാജ്യങ്ങളിലായി നിലവിൽ ഏഴ്‌ നിയമ വിദഗ്ധർ നോർക്കയ്ക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്‌. 11 നിയമ വിദഗ്ധരുടെ കൂടെ സഹായം തേടാനുള്ള ശ്രമത്തിലാണ്‌. എംബസിയുമായി ചേർന്ന്‌ ഓരോ മേഖലകളിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക എന്ന രീതി അവലംബിക്കാനാണ്‌ ആലോചിക്കുന്നത്‌. അതിനുവേണ്ട നടപടികളുടെ ഒന്നാം ഘട്ടം പൂർത്തിയായി. അതിന്റെ രണ്ടാംഘട്ട നടിപടികളാണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതിലൂടെ വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളികൾക്ക്‌ വേണ്ട നിയമസഹായങ്ങൾ നൽകാൻ സാധിക്കും.

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്നതും ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്നതുമായ രാജ്യമാണ്‌ യുഎഇ. മുപ്പത്തിമൂന്ന്‌ ലക്ഷത്തിലധികം ഇന്ത്യക്കാരാണ്‌ യുഎഇയിലുള്ളത്‌. അതിൽ പതിമൂന്നു ലക്ഷത്തിലധികം മലയാളികളാണ്‌.
ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന്റെ പ്രധാന ഉറവിടമാണ്‌ യുഎഇ. 2023-ൽ ഇന്ത്യയിലേക്ക്‌ പ്രവാസികൾ അയച്ചപണത്തിൽ 18% യുഎഇയിൽ നിന്നായിരുന്നു. അതായത്‌ ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 3.4 ശതമാനം യുഎഇ എന്ന രാജ്യത്തിൽ നിന്ന്‌ മാത്രം പ്രവാസികളായ ഇന്ത്യക്കാര്‌ അയക്കുന്ന പണമാണ്‌. എന്നിട്ടും അവർക്കൊരു പ്രശനം വരുമ്പോൾ അവർ വെറും പ്രവാസി മാത്രമായി തരാം താഴ്ത്തി കാണുന്ന നടപടിയാണ് കേന്ദ്ര ഗവണ്മെന്റ് കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *