Your Image Description Your Image Description

ഫോർ ദി പീപ്പിൾ എന്ന മലയാളം സിനിമ കാണാത്തവർ വളരെ ചുരുക്കമായിരിക്കും. സമൂഹത്തിൽ നടക്കുന്ന അക്രമങ്ങളെ തുരത്താൻ വേണ്ടി നാല് ചെറുപ്പക്കാർ ഒരുമിച്ചു നിന്ന് പോരാടിയ സിനിമയാണത്. കേരളത്തിൽ അങ്ങനെയൊരു സംഭവത്തിനു തുടക്കം കുറിക്കുകയാണോ എന്ന് സംശയിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലാണ് ഷഹബാസ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി അതിദാരുണമായി സുഹൃതുകകളാൽ കൊല്ലപ്പെടുന്നത്. പ്ലാൻ ചെയ്തു നടത്തിയ ആ കൊലപാതകത്തിന് പുറകിൽ സുഹൃത്തുക്കൾ ആണെന്ന് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയും അവരെ പരീക്ഷയ്ക്ക് ഹാജരാക്കിയതുമൊക്കെ നമ്മൾ കേട്ടിരുന്നു. എന്നാൽ സംഭവത്തിൽ പുതിയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.

ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഭീഷണി, സ്‌കൂളിലേക്ക് ഊമക്കത്തായി എത്തിയത് കഴിഞ്ഞ ദിവസമാണ് . കൊലപാതകത്തിലെ പിടിയിലായ അഞ്ച് വിദ്യാർത്ഥികളെ പോലീസ് സംരക്ഷണത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീഷണക്കത്ത് സ്‌കൂളിലേക്ക് എത്തുന്നത്.

വൃത്തിയുള്ള കൈയക്ഷരത്തിൽ സാധരണ തപാലിലാണ് കത്ത് താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ പ്രിൻസിപ്പാലിന് ലഭിക്കുന്നത്. കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്‌കൂളിൽനിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരെ നടന്ന അക്രമത്തിൽ അമർഷം രേഖപ്പെട്ടുത്തിയും, പിടിയിലായ വിദ്യാർത്ഥികളെ കൊല്ലുമെന്നും കത്തിൽ പറയുന്നുണ്ട്.

കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നുവെന്നും എസ്.എസ്.എൽ.സി. പരീക്ഷകൾ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കത്ത് കിട്ടിയ ഉടനെ സ്‌കൂൾ അധികൃതർ പോലീസിൽ അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട കേസായതിനാൽ രഹസ്യമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഉള്ളടക്കത്തിലെ പരാമർശങ്ങൾ പരിശോധിക്കുമ്പോൾ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടർന്ന് അവസാനദിവസം ഒബ്‌സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും.

താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, ഇൻസ്‌പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടിയിരുന്നു .
അക്രമത്തിനും ഗൂഢാലോചനയിലും പ്രേരണ നൽകിയെന്ന് തെളിയുന്നവരെ കൂടി കേസിൽ പ്രതിചേർക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ച കഴിഞ്ഞാൽ പിന്നെ 17 വരെ എസ്.എസ്.എൽ.സി പരീക്ഷയില്ലാത്തതിനാൽ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.

സത്യം പറഞ്ഞാൽ ഷഹബാസ് കോല ചെയ്യപ്പെട്ടതറിഞ്ഞ ആളുകളെല്ലാം ഇങ്ങനെയൊരു സംഭവം ആഗ്രഹിച്ചിരുന്നു എന്ന് വേണം പറയാൻ. കഴിഞ്ഞ ദിവസം മഞ്ജു പത്രോസ് എന്ന അഭിനേത്രി, തന്റെ മകനാണ് ഇങ്ങനെ കൊല ചെയ്യപ്പെട്ടതെങ്കിൽ അവരെ കൊന്നിട്ട് താനിപ്പോൾ ജയിലിൽ ആയേനെ എന്ന് പറഞ്ഞിരുന്നു. ഒരു കൊലയ്‌ക്കുത്തരം മറു കൊല അല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. ശേരിക്കും വേണ്ടത് നിയമം ഈ കൊലയാളികളെ ശിക്ഷിക്കുകയാണ്. അങ്ങനെ മാത്രമേ ഷഹബാസിന്റെ ആത്മാവിനു നീതി ലഭിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *